Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഭിന്നശേഷിക്കാരായ...

ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള സ്കൂളിന് സർക്കാർസഹായത്തിന്​ ശ്രമിക്കും -^എം.എൽ.എ

text_fields
bookmark_border
ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള സ്കൂളിന് സർക്കാർസഹായത്തിന് ശ്രമിക്കും --എം.എൽ.എ മാഹി: ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള മാഹിയിലെ സ്കൂളിന് സർക്കാർ ഗ്രാൻഡ് ലഭ്യമാക്കാൻ ശ്രമിക്കുമെന്ന് ഡോ. വി. രാമചന്ദ്രൻ എം.എൽ.എ പറഞ്ഞു. 15 ലക്ഷം രൂപ ചെലവിൽ ചെറുകല്ലായിയിൽ നിർമിച്ച പുതിയ സ്കൂൾകെട്ടിടത്തി​െൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 13 വർഷമായി മാഹിയിൽ ടി.വി. ഗംഗാധര​െൻറ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്നേഹസദൻ സ്പെഷൽ സ്കൂളി​െൻറ പ്രവർത്തനം മാതൃകാപരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മാനേജിങ് ട്രസ്റ്റി ടി.വി. ഗംഗാധരൻ അധ്യക്ഷതവഹിച്ചു. മുൻ െഡപ്യൂട്ടി സ്പീക്കർ പി.കെ. സത്യാനന്ദൻ, വടക്കൻ ജനാർദനൻ, ഐ. അരവിന്ദൻ, എ.കെ. സുരേശൻ, വി.പി. ശ്രീകാന്ത്, സി.കെ. രാജലക്ഷ്മി, പള്ളിയൻ പ്രമോദ്, അടിയേരി കനകരാജ്, പി.സി. ദിവാനന്ദൻ, ശ്രീകുമാർ ബാനു, കെ.പി. സുനിൽകുമാർ, പ്രധാനാധ്യാപിക അശ്വിനി എന്നിവർ സംസാരിച്ചു. സുബ്രതോ മുഖർജി ഫുട്ബാൾ ടൂർണമ​െൻറ് ആറിന് തലശ്ശേരി: സൗത്ത് സബ് ജില്ല സ്കൂൾ സുബ്രതോ മുഖർജി ഫുട്ബാൾ ടൂർണമ​െൻറ് ആറിന് രാവിലെ 8.30ന് തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും. സബ് ജൂനിയർ ആൺ, ജൂനിയർ ആൺ, പെൺ വിഭാഗത്തിലാണ് മത്സരം. ജനനതീയതി യഥാക്രമം 1.1. 2004, 1.1.2001നു േശഷം ജനിച്ച വിദ്യാർഥികളുടെ ടീമുകൾ എട്ടുമണിക്ക് റിേപ്പാർട്ട് ചെയ്യണം.
Show Full Article
TAGS:LOCAL NEWS 
Next Story