Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2017 8:28 AM GMT Updated On
date_range 4 July 2017 8:28 AM GMTജില്ലയിലെ 3044 സ്കൂളുകൾ ഹൈടെക് ആകും
text_fieldsകാസർകോട്: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിെൻറ ഭാഗമായി നടപ്പാക്കുന്ന ഹൈടെക് വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എട്ട് മുതൽ 12 വരെയുളള ക്ലാസുകൾ ഹൈടെക് ആയി മാറുമെന്ന് ഐടി@സ്കൂൾ എക്സി. ഡയറക്ടർ കെ. അൻവർ സാദത്ത് അറിയിച്ചു. ജില്ലയിലെ ഹൈടെക് പദ്ധതി വിശദീകരണ ശിൽപശാലയിൽ വിഡിയോ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജില്ലയിലെ 134 ഹൈസ്കൂളുകൾ, 111 ഹയർസെക്കൻഡറി, വി.എച്ച്.എസ്.സി എന്നിങ്ങനെ 245 സ്കൂളുകളിലെ 3044 ക്ലാസ്മുറികളാണ് ഹൈടെക്കാകുന്നത്. 35 കോടിയുടെ ഐ.ടി പശ്ചാത്തല സംവിധാനങ്ങൾ ഇതിലൂടെ ഒരുക്കും. സ്കൂളുകളിലെ ഇ--മാലിന്യ നിർമാർജനം, ഡിജിറ്റൽ ഉള്ളടക്കം, സ്കൂൾ വിക്കി- സമ്പൂർണ പോർട്ടലുകളിൽ വിവരങ്ങൾ പുതുക്കൽ, േബ്രാഡ്ബാൻഡ് ഇൻറർനെറ്റ് തുടങ്ങിയ കാര്യങ്ങൾ ശിൽപശാലയിൽ അവതരിപ്പിച്ചു. ജില്ല കോഒാഡിനേറ്റർ എം.പി. രാജേഷ്, മാസ്റ്റർ െട്രയിനർ കോഒാഡിനേറ്റർമാരായ കെ. ശങ്കരൻ, പി. രാജൻ, മാസ്റ്റർ െട്രയിനർമാരായ വി.കെ. വിജയൻ, റോജി ജോസഫ്, എൻ.ഇ. അബ്ദുൽ ജമാൽ, പി.എം. അനിൽകുമാർ, കെ.വി. മനോജ്, പ്രവീൺകുമാർ, പി.പി. സുവർണൻ എന്നിവർ ശിൽപശാലക്ക് നേതൃത്വം നൽകി. ശിൽപശാലയുടെ അടുത്തഘട്ടം സ്കൂൾ ഐ.ടി കോഒാഡിനേറ്റർമാർക്ക് ഇന്ന് (നാല്) ഐ.ടി അറ്റ് സ്കൂൾ ജില്ല റിസോഴ്സ് കേന്ദ്രത്തിലും കാഞ്ഞങ്ങാട് ദുർഗ ഹൈസ്കൂളിലും നടക്കും.
Next Story