Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightയു.ഡി.എഫ്...

യു.ഡി.എഫ് തെരഞ്ഞെടുപ്പ്​ കമ്മിറ്റിയായി

text_fields
bookmark_border
കാസർകോട്: കാസർകോട് നഗരസഭ 36ാം വാർഡ് (കടപ്പുറം സൗത്ത്) ഉപതെരഞ്ഞടുപ്പ് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്കരണ യോഗം എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അഡ്വ. വി.എം. മുനീർ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നിൽ, കെ. നീലകണ്ഠൻ, എ. അബ്ദുറഹ്മാൻ, എ.എം. കടവത്ത്, കരുൺ താപ്പ, എൽ.എ. മഹ്മൂദ്‌ ഹാജി, ബീഫാത്തിമ ഇബ്രാഹീം, എം. കുഞ്ഞമ്പു നമ്പ്യാർ, കെ. ഖാലിദ്, അഷ്റഫ് എടനീർ, മൊയ്തീൻ കൊല്ലമ്പാടി, നൈമുന്നീസ, ഉസ്മാൻ കടവത്ത്, സിയാന, വിശ്വൻ കടപ്പുറം, ശ്രീധരൻ കടവൻ, ഗോവിന്ദൻ, മഹേഷ് കടപ്പുറം, രാജേഷ് കടപ്പുറം, രാമകൃഷ്ണൻ, ഫൽഗുനൻ, സ്ഥാനാർഥി രഹ്‌ന തുടങ്ങിയവർ സംസാരിച്ചു. ആർ. ഗംഗാധരൻ സ്വാഗതം പറഞ്ഞു. തെരഞ്ഞടുപ്പ് കമ്മിറ്റി ഓഫിസ് ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നിൽ ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: അഡ്വ. വി.എം. മുനീർ (ചെയർ.), ആർ. ഗംഗാധരൻ (വർക്കിങ് ചെയർ.), ജി. നാരായണൻ (ജന. കൺ.), അബ്ബാസ് ബീഗം (ട്രഷ.).
Show Full Article
TAGS:LOCAL NEWS 
Next Story