Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2017 8:25 AM GMT Updated On
date_range 4 July 2017 8:25 AM GMTഅനീഷിനുവേണ്ടി ബസുകളുടെ കാരുണ്യയാത്ര നാളെ
text_fieldsചെറുപുഴ: അപകടത്തില്‍ നട്ടെല്ലിനു പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യുവാവിനുവേണ്ടി ബസുകളുടെ കാരുണ്യയാത്ര. കോക്കടവിലെ പങ്കജവിലാസത്തില്‍ അനീഷ് കുമാറാണ് വെല്ലൂര്‍ സി.എം.സി ആശുപത്രിയില്‍ ചികിത്സയിലുള്ളത്. മൂന്നുവര്‍ഷം മുമ്പാണ് അനീഷിന് അപകടമുണ്ടായത്. നിരവധി ചികിത്സകള്‍ നടത്തിയെങ്കിലും മെച്ചമുണ്ടായില്ല. പിന്നീട് അനീഷിെൻറ സുഹൃത്തുക്കള്‍ ചേര്‍ന്നാണ് വെല്ലൂര്‍ ആശുപത്രിയിലെത്തിച്ചത്. അനീഷിനെ നടത്തിക്കാന്‍ കഴിയുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍, നീണ്ടുനില്‍ക്കുന്ന ചികിത്സക്കാവശ്യമായ പണം കണ്ടെത്താന്‍ ഏറെ ബുദ്ധിമുട്ടുകയാണ് സുഹൃത്തുക്കളും അനീഷിെൻറ നിര്‍ധന കുടുംബവും. പഞ്ചായത്തംഗങ്ങള്‍ രക്ഷാധികാരികളും കെ.ആർ. ചന്ദ്രശേഖരന്‍ ചെയര്‍മാനും കെ.എ. പൗലോസ് കണ്‍വീനറുമായ ചികിത്സാസഹായ നിധിയാണ് സാമ്പത്തിക സമാഹരണം നടത്തുന്നത്. നാട്ടുകാരില്‍നിന്നുള്ള സംഭാവനകള്‍ക്ക് ഒപ്പം സുമനസ്സുകളുടെ സഹായവും ഉണ്ടെങ്കിലേ ചികിത്സ പൂര്‍ത്തിയാക്കാനാവൂ. ഇതിനിടയിലാണ് രണ്ടു സ്വകാര്യബസുകള്‍ അനീഷിെൻറ ചികിത്സക്കായി കാരുണ്യ യാത്ര നടത്താമെന്നറിയിച്ചത്. പുളിങ്ങോം-പയ്യന്നൂര്‍ റൂട്ടിലോടുന്ന എ.കെ.ആര്‍ ബസും തയ്യേനി--പയ്യന്നൂര്‍ റൂട്ടിലോടുന്ന എസ്.എസ് ഡീലക്സ് ബസുമാണ് ബുധനാഴ്ച കാരുണ്യയാത്ര നടത്തുക. തിരുമേനി എസ്.ബി.ഐയില്‍ 36842549478 എന്ന നമ്പറില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. SBIN 0070554 എന്നതാണ് ബാങ്കിെൻറ തിരിച്ചറിയല്‍ നമ്പർ. അനീഷിെൻറ ചികിത്സയെക്കുറിച്ച് അറിയാന്‍ 9495743913, 9497053885 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
Next Story