Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2017 8:08 AM GMT Updated On
date_range 4 July 2017 8:08 AM GMTഉരുവച്ചാലിൽ ഹോംഗാർഡിനെ നിയമിച്ചു
text_fieldsഉരുവച്ചാൽ: . തിരക്കേറിയ ഉരുവച്ചാൽ ടൗണിൽ അപകടവും ഗതാഗതക്കുരുക്കും പതിവായ വാർത്ത മട്ടന്നൂർ പൊലീസിെൻറ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ഇന്നലെ മുതലാണ് ഹോംഗാർഡിനെ നിയമിച്ചത്. ഇതോടെ ഗതാഗതക്കുരുക്കിന് അയവ് വന്നു. മട്ടന്നൂർ-ഇരിട്ടി റൂട്ടിൽ റോഡ്പ്രവൃത്തി നടക്കുന്നതിനാൽ വാഹനങ്ങൾ ഉരുവച്ചാൽ-ശിവപുരം റോഡ് വഴിയാണ് കടന്നുപോകുന്നത്. ഇതിനിടെ റോഡിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക്ചെയ്യുന്നത് കുരുക്ക് മുറുക്കുന്നു. അനധികൃതമായി പാർക്ക്ചെയ്യുന്ന വാഹനങ്ങൾക്ക് പിഴയിടുമെന്ന് പൊലീസ് അറിയിച്ചു.
Next Story