Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightരജിസ്​േട്രഷൻ വകുപ്പിലെ...

രജിസ്​േട്രഷൻ വകുപ്പിലെ അഴിമതി ഇല്ലാതാക്കും –മന്ത്രി സുധാകരൻ

text_fields
bookmark_border
രാജപുരം: രജിസ്േട്രഷൻ വകുപ്പിലെ അഴിമതി പൂർണമായി ഇല്ലാതാക്കുമെന്ന് മന്ത്രി ജി. സുധാകരൻ. രാജപുരം രജിസ്േട്രഷൻ ഓഫിസിന് വേണ്ടി നിർമിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രജിസ്ട്രേഷൻ വകുപ്പ് അറിയപ്പെട്ടിരുന്നത് അഴിമതിവകുപ്പ് എന്നാണ്. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ എത്തിയശേഷം ഈ ദൂഷ്യം പരിഹരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഓഫിസിൽ എത്തുന്ന പൊതുജനങ്ങളോട് നല്ലരീതിയിൽ പെരുമാറാൻ ജീവനക്കാർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. സർക്കാർ ഭൂമി ൈകേയറി കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. 35 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമിച്ചത്. മന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. സി. രാജേഷ് ചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. രാജൻ, ജില്ല പഞ്ചായത്ത് അംഗം ഇ. പത്മാവതി, പഞ്ചായത്ത് പ്രസിഡൻറുമാരായ പി.ജി. മോഹനൻ, േത്രസ്യാമ്മ ജോസഫ്, സി. കുഞ്ഞിക്കണ്ണൻ, വൈസ് പ്രസിഡൻറ് ടി.കെ. നാരായണൻ, എം.എം. സൈമൺ, കെ.പി. സതീഷ്ചന്ദ്രൻ, എം. കുമാരൻ, ഫാ. ഷാജി വടക്കേത്തൊട്ടി, സി.പി.എം ഏരിയ സെക്രട്ടറി എം.വി കൃഷ്ണൻ, ബാബു കദളിമറ്റം, എൻ. മധു വളപ്പിൽ, സി.എം. കുഞ്ഞബ്ദുല്ല, ടോമി വാഴപ്പള്ളി, കെ.എം. ചാക്കോ, അബ്രഹാം തോണക്കര, ബി. ബാലകൃഷ്ണൻ, പി.സി. തോമസ്, കെ.എ. പ്രഭാകരൻ, സുനിൽ കൊട്ടറ, പി. മനോഹരൻ, സി.ടി. ലൂക്കോസ്, കെ.പി. സുരേഷ്, എ.കെ. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. കെ. ഗോപാലകൃഷ്ണൻ സ്വാഗതവും എ.ജി. വേണുഗോപാലൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story