Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 July 2017 8:43 AM GMT Updated On
date_range 3 July 2017 8:43 AM GMTനീതിശാസ്ത്രങ്ങൾ തിരുത്തിയെഴുതണം ^മന്ത്രി സുധാകരൻ
text_fieldsനീതിശാസ്ത്രങ്ങൾ തിരുത്തിയെഴുതണം -മന്ത്രി സുധാകരൻ കാഞ്ഞങ്ങാട്: നീതിശാസ്ത്രങ്ങൾ തിരുത്തിയെഴുതണമെന്നും ചട്ടങ്ങൾ ഇനിയും മാറണമെന്നും പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. ടൗൺഹാളിൽ ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ പഠനസഹായ കാമ്പയിൻ 'ജ്യോതിർഗമയ' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലക്ഷ്യരഹിതമായ വിദ്യാഭ്യാസമാണ് കേരളത്തിൽ ഇന്നുള്ളതെന്ന് അദ്ദേഹം പറഞ്ഞു. മനസ്സിനിണങ്ങിയ തൊഴിൽ വിദ്യാർഥികൾ പഠിക്കണമെന്നും മന്ത്രി ഉപദേശിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിലെ ഉന്നതവിജയികൾക്കും നൂറുശതമാനം വിജയം നേടിയ സ്കൂളിനുമുള്ള പുരസ്കാരവും പഠനസഹായവും വിതരണം ചെയ്തു. അരയി പ്രദേശത്ത് 17 വീടുകൾ ശ്രമദാനമായി പൂർത്തിയാക്കിയ 'വൈറ്റ് ആർമി' പ്രവർത്തകർക്ക് സി.പി.എം ജില്ല സെക്രട്ടറി കെ.പി. സതീഷ്ചന്ദ്രൻ ഉപഹാരം നൽകി. നഗരസഭ ചെയർമാൻ വി.വി. രമേശൻ, ലൈബ്രറി കൗൺസിൽ സംസ്ഥാന സെക്രട്ടറി അഡ്വ. പി. അപ്പുക്കുട്ടൻ, സി.പി.എം ജില്ല കമ്മിറ്റി അംഗം എം. പൊക്ലൻ, ഏരിയ സെക്രട്ടറി പി. നാരായണൻ, ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി കെ. മണികണ്ഠൻ, കേന്ദ്ര കമ്മിറ്റി അംഗം കെ. സതീഷ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് പ്രസിഡൻറ് രതീഷ് നെല്ലിക്കാട്ട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ. നിശാന്ത് സ്വാഗതം പറഞ്ഞു.
Next Story