Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 July 2017 8:43 AM GMT Updated On
date_range 2017-07-03T14:13:59+05:30നാട്ടുകാർ ഒന്നിച്ചു; നാട് വൃത്തിയായി
text_fieldsകാഞ്ഞങ്ങാട്: നഗരസഭ 20-ാം വാർഡിലെ അരയി കാർത്തിക പ്രദേശത്തെ ജനങ്ങൾ ഒന്നിച്ച് ഇറങ്ങിയപ്പോൾ നാട് വൃത്തിയായി. വിവിധ യൂനിറ്റുകളായാണ് ശുചീകരിച്ചത്. രാവിലെ ഏഴുമുതൽ കൗൺസിലർ സി.കെ. വത്സലെൻറയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ശുചീകരണമാരംഭിച്ചു. കുടുംബശ്രീ പ്രവർത്തകർ, പുരുഷ സ്വയംസഹായ സംഘങ്ങൾ, ക്ലബ് പ്രവർത്തകർ, ആശ വർക്കർമാർ, വിദ്യാർഥികൾ എന്നിവർ പ്രവർത്തനങ്ങളിൽ പങ്കാളികളായി. ശുചീകരണത്തിെൻറയും െഡങ്കിപ്പനി പ്രതിരോധമരുന്ന് വിതരണത്തിെൻറയും ഉദ്ഘാടനം കൗൺസിലർ സി.കെ. വത്സലൻ നിർവഹിച്ചു. കെ. രജനി, സനൽകുമാർ എന്നിവർ നേതൃത്വം നൽകി.
Next Story