Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right...

ചൂരിപ്പള്ളം-^മാവിനക്കട്ട റോഡ് ഉദ്ഘാടനം

text_fields
bookmark_border
ചൂരിപ്പള്ളം--മാവിനക്കട്ട റോഡ് ഉദ്ഘാടനം കാസർകോട്: പുതുക്കിപ്പണിത ചൂരിപ്പള്ളം--മാവിനക്കട്ട റോഡ് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ നാടിന് സമര്‍പ്പിച്ചു. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ അധ്യക്ഷതവഹിച്ചു. കലക്ടര്‍ കെ. ജീവന്‍ബാബു മുഖ്യാതിഥിയായി. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മുഹമ്മദ്കുഞ്ഞി ചായിൻറടി, ജില്ല പഞ്ചായത്ത് അംഗം അഡ്വ. കെ. ശ്രീകാന്ത്, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം മല്ലിക ടീച്ചർ, ചെങ്കള ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മണിചന്ദ്രകുമാരി, അബ്ദുല്ലക്കുഞ്ഞി, സി. സിന്ധു, ഭാസ്‌കര പൈക്ക, പുരുഷോത്തമന്‍ നായർ, വി. രാമൻ, സുധാമ ഗോസാഡ, എം. അനന്തന്‍ നമ്പ്യാർ, ബി.എം. സുഹൈൽ, കരിവെള്ളൂര്‍ വിജയൻ, സുരേഷ് പുതിയേടത്ത് എന്നിവര്‍ പങ്കെടുത്തു. ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷാഹിന സലീം സ്വാഗതം പറഞ്ഞു. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് (കോഴിക്കോട്) സൂപ്രണ്ടിങ് എൻജിനീയര്‍ പി. വിനീതന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story