Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 July 2017 8:33 AM GMT Updated On
date_range 2017-07-03T14:03:47+05:30നവവധുവിന് സ്ത്രീധനപീഡനം: ഭർത്താവിനും മാതാവിനുമെതിരെ കേസ്
text_fieldsകാസർകോട്: മൂന്നുമാസം മുമ്പ് വിവാഹിതയായ യുവതിയെ സ്ത്രീധനത്തിനുവേണ്ടി പീഡിപ്പിച്ചതിന് ഭര്‍ത്താവിനും മാതാവിനുമെതിരെ കേസെടുത്തു. വിദ്യാനഗർ ചാല റോഡിലെ 23 കാരിയുടെ പരാതിപ്രകാരം ഭർത്താവ് സീതാംഗോളി എടനാട് ലക്ഷംവീട് കോളനിയിലെ അബ്ദുൽ സമദ്, ഭർതൃമാതാവ് ആറ്റബി ഉമ്മ എന്നിവർക്കെതിരെയാണ് കാസർകോട് പൊലീസ് കേസെടുത്തത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതിയെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാർച്ച് 19നാണ് യുവതി വിവാഹിതയായത്. ഭർത്താവ് സമദ് ഗൾഫിലാണ്. വിവാഹസമയത്ത് 20 പവൻ ആഭരണങ്ങൾ സ്ത്രീധനമായി നൽകിയിരുന്നുവെന്നും പിന്നീട് 25 പവൻ വീണ്ടും നൽകണമെന്നാവശ്യപ്പെട്ടാണ് പീഡനമെന്നും പരാതിയിൽ പറയുന്നു.
Next Story