Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 July 2017 2:02 PM IST Updated On
date_range 3 July 2017 2:02 PM ISTജാതി മത സാമുദായിക വേർതിരിവ് ഇല്ലാതാക്കുക എന്നുള്ളതാണ് വിദ്യാഭ്യാസം ^ഇബ്രാഹിം വെങ്ങര
text_fieldsbookmark_border
ജാതി മത സാമുദായിക വേർതിരിവ് ഇല്ലാതാക്കുക എന്നുള്ളതാണ് വിദ്യാഭ്യാസം -ഇബ്രാഹിം വെങ്ങര പഴയങ്ങാടി: വാദിഹുദ പ്രോഗ്രസിവ് ഇംഗ്ലീഷ് സ്കൂളിലെ ഉന്നതവിജയം നേടിയ 10, 12 ക്ലാസുകളിലെ വിദ്യാർഥികളെ പ്രോഗ്രസിവ് പി.ടി.എ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. നാടകരചയിതാവും എഴുത്തുകാരനുമായ ഇബ്രാഹിം വെങ്ങര ഉദ്ഘാടനംചെയ്തു. പുതിയ കാലഘട്ടത്തിൽ ജാതി മത സാമുദായിക വേർതിരിവ് ഇല്ലാതാക്കുക എന്നുള്ളതാണ് വിദ്യാഭ്യാസംകൊണ്ട് നേടേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു. വാദിഹുദ ഗ്രൂപ് ചെയർമാനും ഗൾഫ് മാധ്യമം ചീഫ് എഡിറ്ററുമായ വി.കെ. ഹംസ അബ്ബാസ് മുഖ്യപ്രഭാഷണം നടത്തി. ഇൗ വർഷത്തെ സിവിൽ സർവിസ് പരീക്ഷയിൽ 13ാം റാങ്ക് നേടിയ അതുൽ ജനാർദനനെ അനുമോദിച്ചു. തുടർന്ന് വിദ്യാർഥികൾക്ക് സിവിൽ സർവിസ് പരീക്ഷയെയും സിലബസിനെയും കുറിച്ച് ക്ലാസെടുത്തു. നീറ്റ് പരീക്ഷയിൽ ഒ.ബി.സി വിഭാഗത്തിൽ 230ാം റാങ്ക് നേടിയ പ്രോഗ്രസിവ് സ്കൂളിലെ വിദ്യാർഥിനി കെ. തസ്നീമിനെയും അനുമോദിച്ചു. സ്കൂൾ പ്രിൻസിപ്പൽ ആർ. സുചിത്ര സ്വാഗതംപറഞ്ഞു. അക്കാദമിക് ഡയറക്ടർ പി.കെ. മുഹമ്മദ് സാജിദ് അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദ് കുഞ്ഞി, പി.ടി.എ പ്രസിഡൻറുമാരായ നസീർ, ബഷീർ സഹദി എന്നിവർ ആശംസയും ഹെഡ് ടീച്ചർ പി.കെ. സജിത്കുമാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story