Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 July 2017 8:32 AM GMT Updated On
date_range 3 July 2017 8:32 AM GMTഎട്ടിക്കുളം റോഡ് കീഴടക്കി കന്നുകാലികൾ
text_fieldsപയ്യന്നൂർ: എട്ടിക്കുളം പാതയിലൂടെ വാഹനയാത്രചെയ്യാൻ കാലികൾ കനിയണം. പുലർച്ചെ മുതൽ റോഡുനിറയെ കന്നുകാലികളാണ്. ഇവയെ ഒഴിവാക്കി ഏറെ പ്രയാസകരമായി വേണം വാഹനങ്ങൾക്ക് ഇതുവഴി പോകാൻ. കാലികൾ റോഡിലൂടെ നടക്കുന്നത് ഇരുചക്രവാഹനങ്ങൾക്കാണ് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നത്. വാഹനങ്ങൾ അപകടത്തിൽപെടുന്നതും പതിവാണ്. ഹോണടിച്ചാൽപോലും ഇവ മാറുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. പലപ്പോഴും കാലികൾ മാറുന്നതുവരെ വാഹനങ്ങൾ കാത്തുനിൽക്കണം. ഇതിനെല്ലാം പുറമെയാണ് വിദ്യാർഥികൾക്കുണ്ടാക്കുന്ന ദുരിതം. എട്ടിക്കുളം ഗവ. ഹയർസെക്കൻഡറി, യു.പി സ്കൂളിനു സമീപത്താണ് ഇവ കൂട്ടമായി മേയുന്നത്. കുട്ടികൾക്ക് സ്കൂളിലെത്താനും ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നു. ജനങ്ങളുടെയും വാഹനങ്ങളുടെയും സഞ്ചാരം തടഞ്ഞുകൊണ്ട് കാലികളുടെ റോഡിലൂടെയുള്ള വിഹാരം തടയാൻ അധികൃതർ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
Next Story