Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപവർ ലിഫ്​റ്റിങ്​...

പവർ ലിഫ്​റ്റിങ്​ ചാമ്പ്യൻഷിപ്​: ആലപ്പുഴക്ക്​ കിരീടം

text_fields
bookmark_border
കണ്ണൂര്‍: സംസ്ഥാന പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ 105 പോയൻറ് നേടിയ ആലപ്പുഴക്ക് ഒാവറോള്‍ കിരീടം. 88 പോയൻറുമായി തിരുവനന്തപുരത്തിനാണ് രണ്ടാം സ്ഥാനം. 87 പോയൻറ് നേടിയ കോഴിക്കോട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എക്യുപ്ഡ് വിഭാഗത്തിൽ സ്‌ട്രോങ് മാന്‍ ഓഫ് കേരള--2017 ആയി ആലപ്പുഴ സ്വദേശി മിഥുന്‍ ജോസഫിനെയും സ്‌ട്രോങ് വുമണ്‍ ഓഫ് കേരള-2017 ആലപ്പുഴ സ്വദേശിനി അനീറ്റാ ജോസഫിനെയും തെരഞ്ഞെടുത്തു. അൺ എക്യുപ്ഡ് വിഭാഗത്തിൽ എറണാകുളത്തി​െൻറ പി.വി. ഷിബിൻ ആണ് സ്ട്രോങ് മാൻ. മജ്സിയ ബാനു സ്ട്രോങ് വുമണായി തെരഞ്ഞെടുക്കപ്പെട്ടു. സമാപനച്ചടങ്ങ് മുന്‍ മന്ത്രി കെ. സുധാകരന്‍ ഉദ്ഘാടനം ചെയ്തു. പി.ജെ. ജോസഫ് അര്‍ജുന അധ്യക്ഷത വഹിച്ചു. സംസ്ഥാന പവര്‍ ലിഫ്റ്റിങ് അസോസിയേഷന്‍ സെക്രട്ടറി വേണു ജി. നായര്‍, ട്രഷറര്‍ മോഹന്‍ പീറ്റര്‍ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story