Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 July 2017 8:29 AM GMT Updated On
date_range 2017-07-03T13:59:30+05:30കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ (സി.െഎ.ടി.യു) ജില്ല സമ്മേളനം
text_fieldsകണ്ണൂർ: നിർമാണ-വ്യവസായ രംഗത്തെ പ്രതിസന്ധി പരിഹരിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അടിയന്തര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ടു. നിർമാണമേഖല തകർന്നു. മണൽ ഉൾപ്പെടെയുള്ള അസംസ്കൃതവസ്തുക്കൾ ലഭിക്കുന്നതിന് തടസ്സം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇൗ പ്രയാസങ്ങൾ പരിഹരിച്ചില്ലെങ്കിൽ ആയിരക്കണക്കിന് തൊഴിലാളികളുടെ ഉപജീവനമാർഗം ഇല്ലാതാകുമെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി കെ.വി. ജോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. അരക്കൻ ബാലൻ അധ്യക്ഷതവഹിച്ചു. സംസ്ഥാന പ്രസിഡൻറ് കെ.പി. സഹദേവൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ടി. ശശി റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികൾ: അരക്കൻ ബാലൻ (പ്രസി.), ടി. ശശി (ജന. സെക്ര).
Next Story