Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 July 2017 8:28 AM GMT Updated On
date_range 3 July 2017 8:28 AM GMTവരൂ, കുറ്റവാളികളെ ചേർത്തുപിടിച്ച് നമുക്കൊന്നിച്ചിരിക്കാം
text_fieldsശ്രദ്ധേയമായി സ്നേഹകൂട്ടായ്മ ചക്കരക്കല്ല്: കുറ്റവാളികളായി മുദ്രകുത്തപ്പെട്ടവരെ മാറ്റിനിർത്താതെ അവരെയും നമുക്കിടയിലേക്ക് ചേർത്തുപിടിക്കാൻ ചക്കരക്കല്ല് പൊലീസ് സ്നേഹകൂട്ടായ്മ സംഘടിപ്പിച്ചു. കണ്ണൂർ ഡിവൈ.എസ്.പി പി.പി. സദാനന്ദൻ ഉദ്ഘാടനംചെയ്തു. ഒരു കേന്ദ്രത്തിൽ ബോംബ് പൊട്ടി അഞ്ചുമിനിറ്റിനകം എതിർകേന്ദ്രത്തിൽ ബോംബ് പൊട്ടിയില്ലെങ്കിൽ അവരെ ഒന്നിനുംകൊള്ളാത്ത ആളുകളായി കണക്കാക്കുന്നത് അക്രമത്തിന് തയാറായ ഒരുകൂട്ടം ജനങ്ങൾ താമസിക്കുന്ന സ്ഥലമായി കണ്ണൂർ ജില്ലയെ മാറ്റിയിരിക്കുകയാണെന്നും അതിനെ അഭിമുഖീകരിക്കാനുള്ള ചെറിയ ഉദ്യമമാണ് ചക്കരക്കല്ല് പൊലീസ് നടപ്പാക്കുന്നതെന്നും ഡിവൈ.എസ്.പി പറഞ്ഞു. ആളുകൾ പരസ്പരം കണ്ടാൽ സംസാരിക്കാത്തവരായി തീർന്നിരിക്കുകയാണ്. യുദ്ധമേഖലയിൽ താമസിക്കുന്ന മാനസികാവസ്ഥയാണ് ഇവർ നേരിടുന്നത്. യുദ്ധം ഭീരുക്കളുടെ കലയാണെന്നതുപോലെ സമൂഹത്തെ ഒന്നടങ്കം ഇരുട്ടറയിലേക്ക് നയിക്കുന്നതാണ് കുറ്റകൃത്യങ്ങൾ. കുറ്റബോധവും പാപബോധവുമൊക്കെ മനുഷ്യരുടെ ഉൽകൃഷ്ടമായ വികാരങ്ങളാണ്. കുറ്റവാളികളെ മനുഷ്യരാക്കി തീർക്കുന്നതിന് അവരിൽ പാപബോധം ഉണ്ടാക്കിയെടുത്താൽ മതിയെന്നും മനുഷ്യത്വത്തിലേക്ക് തിരിച്ചുപോകാനുള്ള ആഹ്വാനമാണ് ഇത്തരം കൂടിച്ചേരലുകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ്.ഐ പി. ബിജു അധ്യക്ഷതവഹിച്ചു. സാഹിത്യകാരൻ കൽപറ്റ നാരായണൻ, സുരേഷ് ബാബു, മണിയൻപിള്ള, ഡോ. ട്രീസ പാലയ്ക്കൽ, പി. ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. സീനിയർ സി.പി.ഒ ബിജു സ്വാഗതം പറഞ്ഞു.
Next Story