Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനിവേദനം നൽകി

നിവേദനം നൽകി

text_fields
bookmark_border
തലശ്ശേരി: ജൂബിലി റോഡിൽ കാന്തലോട്ട് പള്ളിക്ക് സമീപം പകുതിഭാഗം ദ്രവിച്ചു നിൽക്കുന്ന മഴമരം മുറിച്ചുമാറ്റണമെന്ന് ടെലിച്ചറി അഗ്രി ഹോർട്ടികൾചറൽ സൊസൈറ്റി പ്രസിഡൻറ് സി.പി. ആലുപ്പി കേയി നഗരസഭ സെക്രട്ടറിക്ക് നിവേദനം നൽകി. അതുപോലെ എം.ജി റോഡിലുള്ള വന്മരത്തി​െൻറ ചില്ലകൾ റോഡിന് കുറുകെ വളർന്ന് തൊട്ടടുത്ത കെട്ടിടങ്ങളിലേക്ക് പടർന്നുനിൽക്കുകയാണ്. കീഴെ ധാരാളം ഷോപ്പുകൾ ഉള്ളതിനാലും ഹൈടെൻഷൻ വൈദ്യുതിലൈൻ കടന്നുേപാകുന്നതിനാലും ചില്ലകൾ മുറിച്ചുമാറ്റണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. മറൈൻ ആംബുലൻസ് ആരംഭിക്കണം തലശ്ശേരി: തലശ്ശേരിയിൽ മറൈൻ ആംബുലൻസ് സർവിസ് ആരംഭിക്കണമെന്ന് നിവേദനം. കണ്ണൂരിൽനിന്ന് കോഴിക്കോേട്ടക്കും തിരിച്ചും രോഗികളെ കൊണ്ടുപോകുന്ന ആംബുലൻസ് വാഹനങ്ങൾ പലപ്പോഴും ഗതാഗതകുരുക്കിൽപെട്ട് ചികിത്സ ലഭിക്കാതെ മരിക്കുന്ന അവസ്ഥക്ക് പരിഹാരമായി മറൈൻ ആംബുലൻസ് വാഹനങ്ങൾ ഉപയോഗിച്ച് ആശുപത്രികളിലെത്തിക്കാൻ കഴിയുമെന്ന് ടെലിച്ചറി അഗ്രി ഹോർട്ടികൾചറൽ സൊസൈറ്റി പ്രസിഡൻറ് സി.പി. ആലുപ്പി കേയിയും സെക്രട്ടറി ശശികുമാർ കല്ലിഡുംബിലും തലശ്ശേരി താലൂക്ക് വികസനസമിതിക്ക് നിവേദനം നൽകി. വീനസ് കോർണർ മുതൽ പാലിശ്ശേരി വരെയും എ.വി.കെ. നായർ റോഡ് മുതൽ സൈദാർ പള്ളിവരെയും മേലൂട്ട് ഒാവർബ്രിഡ്ജ് മുതൽ മഞ്ഞോടി വരെയും രണ്ടാംഗേറ്റ് മുതൽ കീഴന്തിമുക്ക് വഴി ചിറക്കര വരെയും ടൗൺ ബാങ്ക് ഒാഡിറ്റോറിയം മുതൽ ടൗൺഹാൾ വരെയും വീതികൂട്ടി ഡിവൈഡർ സ്ഥാപിച്ച് മിനിമം രണ്ടുവരി പാതയെങ്കിലും ആക്കണമെന്നും ആവശ്യമുന്നയിച്ചു. ഫയർസ്റ്റേഷൻ നഗരാതിർത്തിക്ക് പുറത്തേക്ക് മാറ്റി സ്ഥാപിക്കുക, അനുബന്ധ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി ഇവിടം പാർക്കിങ് ഗ്രൗണ്ടാക്കി മാറ്റണമെന്നും നിർദേശിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story