Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനീന്തലിനിടെ വിദ്യാർഥി...

നീന്തലിനിടെ വിദ്യാർഥി മുങ്ങിമരിച്ചു

text_fields
bookmark_border
അഴീക്കോട്: മീൻകുന്ന് അയനിവയൽ കുളത്തിൽ . ഞായറാഴ്ച വൈകീട്ട് 5.30ഒാടെ കക്കാട് ഇടച്ചേരി ടി.സി മുക്ക് സ്വദേശി പി.എൻ.പി. ഹിഷാമാണ് (18) മരിച്ചത്. ഇടച്ചേരി സ്വദേശി പി.എൻ.പി. മഹമ്മൂദ്-ഷൈമ ദമ്പതികളുടെ മകനാണ്. ഗവ. ടൗൺ ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് ഈ വർഷം പ്ലസ് ടു ജയിച്ചതായിരുന്നു. സുഹൃത്തുക്കളോടൊപ്പം കുളിക്കാനായി പോയ ഹിഷാം നീന്തലിനിടെ ക്ഷീണിതനായി മുങ്ങി താഴുകയായിരുന്നു. ഒട്ടേറെ പേർ കുളത്തിൽ കുളിച്ചുകൊണ്ടിരുന്നതിനാൽ ഹിഷാം മുങ്ങിത്താഴ്ന്നത് ആരുടെയും ശ്രദ്ധയിൽപെട്ടിരുന്നില്ല. തുടർന്ന് സുഹൃത്തുക്കൾ ശ്രദ്ധിച്ചപ്പോഴാണ് അപകടം നടന്നത് മനസ്സിലായത്. നാട്ടുകാരും കുളിക്കാനായി വന്നവരും മുങ്ങി പരതിയെങ്കിലും കണ്ടെത്താനായില്ല. കണ്ണൂരിൽനിന്ന് വന്ന ഫയർഫോഴ്‌സും വളപട്ടണം പൊലീസും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ഹിഷാമിനെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിയ ഉടനെതന്നെ മരിക്കുകയായിരുന്നു. ഖബറടക്കം തിങ്കളാഴ്ച കക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story