Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 July 2017 8:25 AM GMT Updated On
date_range 2017-07-03T13:55:59+05:30വെള്ളപ്പാച്ചിലിൽ നിർമാണസാമഗ്രികൾ ഒഴുകിേപ്പായി ഇരിട്ടിപ്പാലം: നിർമാണപ്രവൃത്തികൾ നിർത്തിവെച്ചു
text_fieldsഇരിട്ടി: കാലവർഷം കനത്തതോടെ ഇരിട്ടി പുഴയിൽ വെള്ളത്തിെൻറ ഒഴുക്ക് വർധിച്ചതിനെ തുടർന്ന് നിർമാണം നടക്കുന്ന തൂണുകളുടെ നിർമാണ സാമഗ്രികൾ ഒഴുകിപ്പോയതിനാൽ പ്രവൃത്തികൾ നിർത്തിവെച്ചു. കഴിഞ്ഞ ദിവസമായിരുന്നു ലക്ഷങ്ങളുടെ നിർമാണസാമഗ്രികൾ കനത്ത വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത്. തലശ്ശേരി വളവുപാറ റോഡ് നവീകരണത്തിെൻറ ഭാഗമായി നിലവിലുള്ള പാലത്തിെൻറ അഞ്ചുമീറ്റർ അകലെയാണ് പുതിയപാലം നിർമിക്കുന്നത്. നാല് തൂണുകളിലായി നിർമിക്കുന്ന പാലത്തിെൻറ രണ്ട്തൂണുകൾ പുഴയുടെ ഇരുകരകളിലും പണിതിരുന്നു. ശേഷിക്കുന്ന രണ്ട് തൂണുകൾ പുഴയിൽ മണ്ണിട്ട് ഉയർത്തി ബണ്ട് കെട്ടിയാണ് പൈലിങ് പ്രവൃത്തി നടത്തിവരുന്നത്. പ്രവൃത്തികൾ ആരംഭിക്കുന്നഘട്ടത്തിൽ പഴശ്ശിപദ്ധതിയുടെ ഷട്ടർ ഇട്ടതിനാൽ പുഴയിലെ വെള്ളത്തിന് ഒഴുക്കില്ലായിരുന്നു. കാലവർഷം ആരംഭിച്ചതോടെ ഷട്ടർ തുറന്നുവിടുകയും മഴയിൽ പുഴവെള്ളത്തിെൻറ ഒഴുക്ക് വർധിക്കുകയുംചെയ്തതാണ് ബണ്ടുകൾ തകർന്ന് പൈലിങ് സാമഗ്രികൾ ഒലിച്ചുപോകാൻ ഇടയായത്. പുഴയിൽ വെള്ളം കുറഞ്ഞാൽ മാത്രമേ ബണ്ട് നിർമിച്ച് പൈലിങ് പ്രവൃത്തികൾ നടത്താനാവുകയുള്ളൂ. ഇതിന് ഏറെ കാലതാമസവുമുണ്ടാകും. പാലത്തിെൻറ രണ്ടാമത്തെ കോൺക്രീറ്റ് ചെയ്യുന്നതിനായി കൊണ്ടുവന്ന കോൺക്രീറ്റ് മിക്സ്ചർ ലോറി മൂന്നുമാസം മുമ്പ് പുഴയിൽ മറിഞ്ഞ് മുങ്ങിേപ്പായിരുന്നു. ദിവസങ്ങളോളം പണിപ്പെട്ടാണ് ലോറിയുടെ തകർന്ന ഭാഗങ്ങൾ ലഭിച്ചത്. ശേഷിക്കുന്ന ഭാഗങ്ങൾ ഇപ്പോഴും പുഴയിൽതന്നെയുണ്ട്. കളറോഡ് മുതൽ കൂട്ടുപുഴ വരെയുള്ള റോഡിൽ ഇപ്പോൾ റോഡ് വികസനപ്രവൃത്തിയും ഡ്രെയിനേജ് നിർമാണവും നടന്നുവരുന്നു. ചില സ്ഥലങ്ങളിൽ ടാറിങ് ഇളക്കിമാറ്റിയ സ്ഥലങ്ങളിൽ കുണ്ടുംകുഴിയുമായതിനാൽ ഇതുവഴിയുള്ള യാത്ര ഏറെ ബുദ്ധിമുട്ടാണ്. രണ്ടാം റീച്ചിെൻറ പ്രവൃത്തിയുടെ കാലാവധി 2018 സെപ്റ്റംബറിൽ അവസാനിക്കും. കാപ്ഷൻ കനത്ത വെള്ളപ്പാച്ചിലിൽ ബണ്ട് തകർന്ന് പൈലിങ് പ്രവൃത്തി പാതിവഴിയിലായ ഇരിട്ടി പാലത്തിെൻറ പുഴയിലെ തൂണുകൾ
Next Story