Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2017 8:58 AM GMT Updated On
date_range 2 July 2017 8:58 AM GMTജില്ല കലക്ടർ മുഖ്യ പരിശീലകനായി നീന്തൽ പഠനം
text_fieldsപഴയങ്ങാടി: ജലദുരന്തങ്ങൾ ഇല്ലാതാക്കാൻ ആയാസരഹിതമായ നീന്തൽ പരിശീലന പദ്ധതിയുടെ ഭാഗമായി ഏഴിമല ചാൾസൻ സ്വിമ്മിങ് അക്കാദമി ട്രസ്റ്റിെൻറ ആഭിമുഖ്യത്തിൽ 100 പേർക്കുള്ള സൗജന്യ നീന്തൽ പരിശീലനം ടി.വി.രാജേഷ് എം.എൽ.എ ചൂട്ടാട് ബാക്ക് വാട്ടർ േഫ്ലാട്ടിങ് പാർക്കിൽ ഉദ്ഘാടനം ചെയ്തു. ജില്ല കലക്ടർ മിർ മുഹമ്മദലി മുഖ്യ പരിശീലകനായി. 13 വയസ്സിനും 50 വയസ്സിനുമിടയിലുള്ളവർക്ക് രാവിലെ എട്ട് മണിക്ക് നൽകുന്ന പരിശീലനം ഞായറാഴ്ചയും തുടരും. നീന്തൽ പഠിച്ചിരിക്കേണ്ടതിെൻറയും പരിശീലിക്കേണ്ടതിെൻറയും ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനാണ് കലക്ടർ തന്നെ പരിശീലകനായെത്തിയതെന്ന് അക്കാദമി ട്രസ്റ്റ് ചെയർമാൻ ചാൾസൻ ഏഴിമല പറഞ്ഞു. കലക്ടറെ കൂടാതെ സഹപരിശീലകരായി ചാൾസൻ ഏഴിമല, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സ് ചീഫ് െട്രയിനർ കെ.വി. അശോകൻ, ടി.സനൂജ്, വിജയൻ തലശ്ശേരി എന്നിവരും പരിശീലനത്തിൽ പങ്കെടുത്തു. കഴിഞ്ഞ ഏപ്രിലിൽ നാലര കിലോമീറ്റർ ചൂട്ടാടുനിന്ന് കടലിൽ നീന്തിയ ജില്ല കലക്ടർ മിർ മുഹമ്മദലിക്ക് ചാൾസൻ ഏഴിമല ഉപഹാരം നൽകി.
Next Story