Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2017 8:45 AM GMT Updated On
date_range 2 July 2017 8:45 AM GMTഫാ. ജോസ് കണിവേലിൽ
text_fieldsതലശ്ശേരി: തലശ്ശേരി അതിരൂപതാംഗവും നിർമലഗിരി കോളജ് റിട്ട. അധ്യാപകനുമായ (62) നിര്യാതനായി. പൊന്ന്യം സെൻറ് ജോൺപോൾ രണ്ടാമൻ ഫോർമേഷൻ സെൻററിൽ ആധ്യാത്മിക പിതാവായി സേവനമനുഷ്ഠിച്ചുവരുകയായിരുന്നു. പരേതരായ കണിവേലിൽ ജോൺ- ഏലിക്കുട്ടി ദമ്പതികളുടെ മകനാണ്. കുന്നോത്ത്, കോടഞ്ചേരി, കാവുന്തല, ഓടന്തോട്, ചായോത്ത്, നെല്ലിയടുക്കം എന്നീ ഇടവകകളിൽ വികാരിയായി സേവനമനുഷ്ഠിച്ചിരുന്നു. മൈനർ സെമിനാരി അധ്യാപകൻ, നിർമലഗിരി കോളജ് അധ്യാപകൻ, വിമൽജ്യോതി എൻജിനീയറിങ് കോളജ് അധ്യാപകൻ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു. സഹോദരങ്ങൾ: േത്രസ്യാമ്മ തെക്കേത്തൊട്ടിയിൽ, മേരി പുല്ലുവേലിൽ, ജോർജ്, തോമസ്, ഫാ. അഗസ്റ്റിൻ സി.എം.ഐ. സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് വായാട്ടുപറമ്പ് സെൻറ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.
Next Story