Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2017 8:35 AM GMT Updated On
date_range 2 July 2017 8:35 AM GMTജി.എസ്.ടി: ഹോട്ടൽ മേഖലയിൽ ആശങ്ക
text_fieldsജി.എസ്.ടി: ഹോട്ടൽ മേഖലക്ക് തിരിച്ചടിയാകുമോ? ജി.എസ്.ടി പ്രാബല്യത്തിലായതോടെ ഭക്ഷണ സാധനങ്ങൾക്ക് വില കൂടുമെന്നാണ് വിലയിരുത്തൽ കോഴിക്കോട്: ജൂൈല ഒന്നോടെ ജി.എസ്.ടി പ്രാബല്യത്തിലായതോടെ ചെറുകിട, ഇടത്തരം ഹോട്ടലുടമകളുടെ നെഞ്ചിടിപ്പ് കൂടി. ഹോട്ടൽ ഭക്ഷണത്തിന് ജി.എസ്.ടി ജനങ്ങളെ ഹോട്ടലുകളിൽ നിന്നകറ്റുമോയെന്ന ആശങ്കയിലാണ് ഹോട്ടൽ വ്യാപാരികൾ. സംസ്ഥാനത്തെ മിക്ക ഹോട്ടലുകളും ജി.എസ്.ടിയിലേക്ക് ഇനിയും മാറിയിട്ടില്ല. കമ്പ്യൂട്ടറൈസ്ഡ് ബില്ലിങ് സംവിധാനമുള്ളവര്‍ പുതുക്കിയ നികുതിയോട് കൂടിയാണ് നിരക്കുകള്‍ ഈടാക്കുന്നതെങ്കിലും ചെറുകിട ഹോട്ടലുകള്‍ നികുതി ഈടാക്കി തുടങ്ങിയിട്ടില്ല. നികുതിയുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ ഹോട്ടൽ മേഖലയിൽ ഇപ്പോഴും തുടരുകയാണ്. ജി.എസ്.ടി പ്രാബല്യത്തിലായതോടെ ഭക്ഷണ സാധനങ്ങൾക്ക് വില കൂടുമെന്നാണ് വിലയിരുത്തൽ. ഇത് ഹോട്ടലുകളിലെ നിലവിലെ കച്ചവടത്തെ ബാധിക്കുെമന്നാണ് ഹോട്ടലുടമകൾ പറയുന്നത്. 20 ലക്ഷം രൂപവരെ വാർഷിക വിറ്റുവരവുള്ള സ്ഥാപനങ്ങൾക്ക് നികുതി നൽകേണ്ടതില്ല. എന്നാൽ, 20 ലക്ഷം രൂപക്കു മുകളില്‍ വിറ്റുവരവുള്ള ഹോട്ടലുകളില്‍നിന്ന് അഞ്ചു ശതമാനവും 75 ലക്ഷത്തിനു മുകളില്‍ 12 ശതമാനവുമാണ് നികുതി. എ.സി റസ്റ്റാറൻറുകളിൽ 18 ശതമാനം നികുതി നൽകണം. ഇതുവെര 0.5 ശതമാനം മാത്രമായിരുന്നു ഹോട്ടൽ ഭക്ഷണങ്ങൾക്ക് നികുതി. ഇത് ഉപഭോക്താക്കളില്‍നിന്ന് വ്യാപാരികള്‍ ഈടാക്കിയിരുന്നില്ല. ചെറിയ നഗരങ്ങളില്‍ 20 ലക്ഷം വാർഷിക വിറ്റുവരവുള്ള ചെറുകിട ഹോട്ടലുകൾ ധാരാളമുണ്ട്. അങ്ങനെയെങ്കിൽ ഇത്തരം ഹോട്ടലുകള്‍പോലും വലിയ തുക നികുതിയായി അടക്കേണ്ടി വരും. ഈ ഹോട്ടലുകളില്‍ സാധാരണക്കാരാണ് ഭക്ഷണം കഴിക്കാന്‍ വരുന്നത്. അവരുടെ ഭക്ഷണച്ചെലവില്‍ ജി.എസ്.ടി കൂടി ഈടാക്കി സര്‍ക്കാറിനു നല്‍കണമെന്നു പറയുന്നതാണ് ആശങ്ക. ഭക്ഷണത്തിന് വില കൂടുന്നതോടെ ജനങ്ങള്‍ ഹോട്ടലുകള്‍ ഉപേക്ഷിക്കാനിടയുണ്ട്. ലൈസന്‍സെടുക്കാതെയും രജിസ്ട്രേഷന്‍ നടത്താതെയും പ്രവര്‍ത്തിക്കുന്ന തട്ടുകടകളെയാകും അവര്‍ ആശ്രയിക്കുക. ഇത് ഹോട്ടല്‍ ബിസിനസിനെത്തന്നെ തകര്‍ക്കാനേ ഇടവരുത്തുകയുള്ളൂവെന്ന് ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ. ജയപാൽ പറഞ്ഞു. അതേസമയം, ജി.എസ്.ടിയിലൂടെ വന്‍കിട ഹോട്ടലുകൾക്ക് നേട്ടമാകും. ഇതുവെര 28 ശതമാനം നികുതി നൽകിയിരുന്ന ഫൈവ് സ്റ്റാർ ഹോട്ടലുകൾ 18 ശതമാനം നൽകിയാൽ മതിയാകും. അതുകൊണ്ടുതന്നെ വിലയുടെ കാര്യത്തില്‍ വന്‍കിട ഹോട്ടലുകളില്‍ വലിയ വ്യത്യാസം വരാനും സാധ്യതയില്ല. സ്വന്തം ലേഖകൻ
Next Story