Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമദ്യനയം കടലിൽ...

മദ്യനയം കടലിൽ താഴ്​ത്തി വെൽഫെയർ പാർട്ടി പ്രതിഷേധം

text_fields
bookmark_border
കണ്ണൂർ: എൽ.ഡി.എഫ് സർക്കാറി​െൻറ മദ്യനയം അറബിക്കടലിൽ താഴ്ത്തി വെൽഫെയർ പാർട്ടിയുടെ പ്രതിഷേധം. കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലുന്ന എൽ.ഡി.എഫ് മദ്യനയത്തിനെതിരെ ജൂലൈ ഒന്ന് വഞ്ചന ദിനമായി ആചരിക്കുന്നതി​െൻറ ഭാഗമായി ഇന്നലെ വൈകീട്ട് കണ്ണൂർ ആയിക്കര കടപ്പുറത്താണ് പരിപാടി സംഘടിപ്പിച്ചത്. ജില്ല ജനറൽ സെക്രട്ടറി പള്ളിപ്രം പ്രസന്നൻ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി എൻ.എം. ശഫീഖ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറിമാരായ സി. മുഹമ്മദ് ഇംതിയാസ്, ബെന്നി ഫെർണാണ്ടസ്, ജില്ല കമ്മിറ്റിയംഗം മാളിയക്കൽ ത്രേസ്യാമ്മ എന്നിവർ സംസാരിച്ചു. കണ്ണൂർ മണ്ഡലം -മുനിസിപ്പൽ നേതാക്കളായ വി.കെ. റസാഖ്, അസീസ് ചൊവ്വ, അബ്ദുൽ അസീസ് ചേലോറ എന്നിവർ നേതൃത്വം നൽകി. കണ്ണൂർ മുനിസിപ്പൽ മേഖല ഭാരവാഹികളായ അബ്ദുൽ ഖല്ലാഖ് സ്വാഗതവും പി.സി. ശക്കീല നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story