Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2017 8:31 AM GMT Updated On
date_range 2 July 2017 8:31 AM GMTകേരള കോൺഗ്രസ് (എം) പിന്തുണ യു.ഡി.എഫിന്
text_fieldsപയ്യാവൂർ: പയ്യാവൂർ ഗ്രാമപഞ്ചായത്ത് ചമതച്ചാൽ വാർഡിൽ ജൂലൈ 18ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന ജയൻ മല്ലിശ്ശേരിെയ പിന്തുണക്കാൻ കേരള കോൺഗ്രസ് (എം) പയ്യാവൂർ മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. എന്നാൽ, യു.ഡി.എഫ് പ്രചാരണയോഗങ്ങളിലോ വാർഡ് കൺവെൻഷനിലോ പങ്കെടുക്കേണ്ടതില്ലെന്നും തീരുമാനിച്ചു. മണ്ഡലം പ്രസിഡൻറ് ടെൻസൺ ജോർജ് കണ്ടത്തിൽകര അധ്യക്ഷതവഹിച്ചു. മാത്യു മണ്ഡപത്തിൽ, നോബിൻസ് ചെരുപുറം, എം. ഫൽഗുനൻ, ജോസ് മാത്യു, ബിജു പൈമ്പള്ളിൽ, ബേബി വണ്ടാക്കുന്നേൽ, സിനു ചക്കാനിക്കുന്നേൽ, ബേബിച്ചൻ കളപ്പുര, തോമസ് മുതലക്കുഴി, ജിമ്മി തട്ടാരപ്പള്ളിൽ, തുളസീധരൻ നായർ വാഴക്കാട്ട്, മനോജ് മുണ്ടയ്ക്കൽ, ഡയസൺ മാത്യു എന്നിവർ സംസാരിച്ചു.
Next Story