Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2017 8:31 AM GMT Updated On
date_range 2 July 2017 8:31 AM GMTചെറുപുഴയില്‍ മാലിന്യം സംസ്‌കരിക്കാന്‍ മാർഗമില്ല
text_fieldsചെറുപുഴ: ചെറുപുഴ പഞ്ചായത്തില്‍ മാലിന്യസംസ്‌കരണത്തിന് ശാസ്ത്രീയ മാർഗമില്ല. കഴിഞ്ഞദിവസങ്ങളില്‍ നടന്ന ശുചീകരണ പ്രവൃത്തികള്‍ക്കുശേഷം മാലിന്യം ശേഖരിച്ച് ടൗണിലെ മത്സ്യമാര്‍ക്കറ്റിനു സമീപം റോഡരികില്‍ തന്നെ തള്ളുകയാണുണ്ടായത്. പഞ്ചായത്തിെൻറ ഈ നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്. നിലവില്‍ പഞ്ചായത്തിലെ മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ പഞ്ചായത്ത് ആസ്ഥാനത്തുനിന്ന് മൂന്നുകിലോമീറ്ററിലധികം അകലെ ഭൂതാനത്താണ് സ്ഥലം കണ്ടെത്തിയിട്ടുള്ളത്. പക്ഷേ, ശാസ്ത്രീയ മാലിന്യ സംസ്‌കരണം ഇവിടെ നടക്കുന്നില്ല. അതിനാല്‍, പലപ്പോഴും ടൗണ്‍ ശുചീകരണത്തിനുശേഷം മാലിന്യം ടൗണ്‍ പരിസരത്തുതന്നെ നിക്ഷേപിക്കേണ്ടിവരുന്നു. ഈ മാലിന്യക്കൂമ്പാരം ചീഞ്ഞഴുകി ദുര്‍ഗന്ധം പരക്കുന്നതും ടൗണിനോട് ചേര്‍ന്നൊഴുകുന്ന കാര്യങ്കോട് പുഴയിലെത്തുന്നതും പതിവാണ്. അടുത്തിടെ ബ്ലോക്ക് പഞ്ചായത്ത് തെളിമ പദ്ധതിയില്‍ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സ്റ്റേഡിയം പരിസരത്ത് ദിവസങ്ങളോളം കൂട്ടിയിട്ടതും പരാതിക്കിടയാക്കിയിരുന്നു. പഞ്ചായത്തിന് ലക്ഷങ്ങള്‍ വരുമാനം കിട്ടുന്ന മത്സ്യമാര്‍ക്കറ്റിലും മാലിന്യം സംസ്‌കരിക്കാന്‍ സംവിധാനമില്ല. അനുദിനം വളരുന്ന ടൗണില്‍ ശാസ്ത്രീയ മാലിന്യ പ്ലാൻറ് സ്ഥാപിക്കാന്‍ ഭരണസമിതി നടപടിയെടുക്കുന്നുമില്ല.
Next Story