Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightയാത്രയയപ്പ്​

യാത്രയയപ്പ്​

text_fields
bookmark_border
ഏഴിലോട്: എടാട്ട് സബ്പോസ്റ്റ് ഒാഫിസിൽനിന്ന് സ്ഥലംമാറിപ്പോകുന്ന പി.വി. കുണ്ടന് സഹപ്രവർത്തകർ നൽകി. പോസ്റ്റ്മാസ്റ്റർ ടി.ബി. നീതി അധ്യക്ഷതവഹിച്ചു. കെ.ടി.പി. കുഞ്ഞിരാമൻ, കെ. രജനി, പി.വി. സതീശൻ, മഹിളപ്രധാൻ ഏജൻറുമാർ എന്നിവർ സംസാരിച്ചു. പുസ്തകചർച്ച ഏഴിലോട് എ.കെ.ജി സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തി​െൻറ ആഭിമുഖ്യത്തിൽ വായനപക്ഷാചരണത്തി​െൻറ ഭാഗമായി പി. രാജമണി എഴുതിയ മതങ്ങളില്ലാത്ത മരങ്ങൾ എന്ന ചെറുകഥാസമാഹാരം ചർച്ചചെയ്തു. ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. പ്രഭാവതി ഉദ്ഘാടനംചെയ്തു. ഡോ. വൈ.വി. കണ്ണൻ വിഷയാവതരണം നടത്തി. ശാന്ത കാവുമ്പായി, സി.എം. വേണുഗോപാൽ, രാഘവൻ, മനോഹരൻ വെങ്ങര, പ്രേമ കാലിക്കടവ്, എം. ബിജു, പി.വി. പ്രഭീഷ്കുമാർ, പി. രമേശൻ മാസ്റ്റർ, രഘൂത്തമൻ എന്നിവർ ചർച്ചയിൽ പെങ്കടുത്തു. പി. രാജമണി മറുഭാഷണം നടത്തി. ആർ. കുഞ്ഞിക്കണ്ണൻ അധ്യക്ഷതവഹിച്ചു. കെ. രമേശൻ സ്വാഗതം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story