Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2017 8:29 AM GMT Updated On
date_range 2 July 2017 8:29 AM GMTഅവേര, പള്ളിപ്പുറം കോളനി വികസനം: സർവേ പ്രവർത്തനങ്ങൾക്ക് തുടക്കമായി
text_fieldsകണ്ണൂർ: അവേര, പള്ളിപ്പുറം കോളനികളില്‍ അംബേദ്കര്‍ ഗ്രാമവികസന പരിപാടിയില്‍ നടപ്പാക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ക്കായുള്ള സര്‍വേപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. രണ്ട് കോളനികളിലും ഓരോ കോടി രൂപ ചെലവിലാണ് വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക. ഇൗ പദ്ധതിക്ക് ഭരണാനുമതിയായിട്ടുണ്ട്. കണ്ണൂര്‍ കാലത്തിനൊപ്പം വികസനപരിപാടിയുടെ ഭാഗമായാണ് ഗൃഹസന്ദര്‍ശനവും സര്‍വേയും നടത്തുന്നത്. സമഗ്രവിവര ശേഖരണ പരിപാടിയുടെ ഭാഗമായുള്ള സമ്പൂര്‍ണ കുടുംബവിവര ശേഖരണത്തിന് അവേര കോളനിയിലെ കല്ലേന്‍ വിനോദിനിയുടെ വീട്ടിലാണ് തുടക്കമിട്ടത്. കോളനികളിലെ അടിസ്ഥാന ആവശ്യങ്ങള്‍ മനസ്സിലാക്കുന്നതിനുള്ള വിപുലമായ സര്‍വേയാണ് നടത്തുക. അവേര കോളനിയില്‍ നടന്ന ചടങ്ങില്‍ സ്ഥലം എം.എൽ.എ കൂടിയായ തുറമുഖ പുരാവസ്തു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി സര്‍വേക്ക് തുടക്കംകുറിച്ചു. 40 സന്നദ്ധപ്രവര്‍ത്തകരും 80 എൻ.എസ്.എസ് വളൻറിയര്‍മാരും 20 അധ്യാപകരും ചേര്‍ന്നാണ് രണ്ടു കോളനികളിലും സര്‍വേ നടത്തുക. മേയര്‍ ഇ.പി. ലത അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, കൗണ്‍സിലര്‍ എൻ. ബാലകൃഷ്ണന്‍, ജില്ല പട്ടികജാതി വികസന ഓഫിസര്‍ മൈക്കിള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അവേര കോളനിയില്‍ ജില്ല പഞ്ചായത്ത് നടപ്പാക്കുന്ന കമ്പ്യൂട്ടര്‍പഠന പരിപാടിയുടെ ഭാഗമായുള്ള കമ്പ്യൂട്ടറിെൻറ സ്വിച്ചോണ്‍ പ്രസിഡൻറ് കെ.വി. സുമേഷ് നിര്‍വഹിച്ചു. പള്ളിപ്രം കോളനിയില്‍ കണ്ണൂര്‍ സര്‍വകലാശാല എൻ.എസ്.എസ് സെല്ലും അവേര കോളനിയില്‍ ഗവ. പോളിടെക്‌നിക്കുമാണ് സഹായം നല്‍കുന്നത്.
Next Story