Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2017 8:27 AM GMT Updated On
date_range 2 July 2017 8:27 AM GMTഅനുമോദിച്ചു
text_fieldsപാനൂർ: മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 140 വിദ്യാർഥികൾക്കുള്ള അനുമോദനയോഗം ഡിവൈ.എസ്.പി പ്രിൻസ് അബ്രഹാം ഉദ്ഘാടനം ചെയ്തു. മൊകേരി പഞ്ചായത്ത് പ്രസിഡൻറ് ടി. വിമല അധ്യക്ഷതവഹിച്ചു. മാനേജിങ് കമ്മിറ്റി പ്രസിഡൻറ് പി. അരവിന്ദൻ, മാനേജർ ആർ.കെ. നാണു, പി.ടി.എ പ്രസിഡൻറ് ടി.പി. മുസ്തഫ, കെ. കൃഷ്ണൻ, മദർ പി.ടി.എ പ്രസിഡൻറ് എം. ഷീബ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ എ.കെ. പ്രേമദാസൻ സ്വാഗതവും പ്രധാനാധ്യാപകൻ സി.പി. സുധീന്ദ്രൻ നന്ദിയും പറഞ്ഞു. മെഡിക്കൽ ക്യാമ്പ് പാനൂർ: തൃപ്രങ്ങോട്ടൂർ പഞ്ചായത്ത്, ഗവ. ഹോമിയോ ഡിസ്പെൻസറി, നിള സൗഹൃദകൂട്ടായ്മ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പൊയിലൂർ ഭാഷാപോഷിണി എൽ.പി സ്കൂളിൽ ഹോമിയോ മെഡിക്കൽക്യാമ്പ് നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ സമീർ പറമ്പത്ത് ഉദ്ഘാടനംചെയ്തു. പഞ്ചായത്തംഗം എ.പി. വസന്ത അധ്യക്ഷതവഹിച്ചു. കെ.ടി. രാഗേഷ്, കെ.എം. പുരുഷോത്തമൻ, ഡോ. ദീപ, ഡോ. ഷബാന എന്നിവർ സംസാരിച്ചു.
Next Story