Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2017 9:08 AM GMT Updated On
date_range 1 July 2017 9:08 AM GMTപള്ളത്തൂർ പാലത്തിെൻറ ശോച്യാവസ്ഥക്കെതിരെ യൂത്ത്ലീഗ് മനുഷ്യകൈവരി തീർത്തു
text_fieldsപള്ളത്തൂർ: ദേലംപാടി പഞ്ചായത്തിലെ കൈവരിയില്ലാത്ത പള്ളത്തൂർ പാലത്തിെൻറ ശോച്യാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് യൂത്ത്ലീഗ് പ്രതീകാത്മക മനുഷ്യകൈവരി തീർത്തു. ദേലംപാടി പഞ്ചായത്തിലെ ദേലംപാടി, ഊജംപാടി, മയ്യള, കർണാടകയിലെ ഈശ്വരമംഗലം, കാവു ഭാഗങ്ങളെ കേരളവുമായി ബന്ധിപ്പിക്കുന്ന പ്രധാന പാലമാണ് പള്ളത്തൂർ പാലം. നിരവധി വാഹനങ്ങളും വിദ്യാർഥികൾ ഉൾപ്പെടെ നിരവധി കാൽനടയാത്രക്കാരും ദിനേന കടന്നുപോകുന്ന പാലം അപകടാവസ്ഥയിലാണ്. ശക്തമായ മഴ പെയ്താൽ പാലത്തിന് മുകളിലൂടെയാണ് വെള്ളം ഒലിച്ചുപോകുന്നത്. രണ്ട് വർഷം മുമ്പ് മഴക്കാലത്ത് ഒരു പൊലീസുദ്യോഗസ്ഥൻ ഒഴുക്കിൽപെട്ട് മരിച്ചതോടെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് ജനപ്രതിനിധികൾ പല വാഗ്ദാനങ്ങൾ നൽകി പോയതല്ലാതെ പാലം നവീകരിക്കുന്നതിന് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇനിയും ഈ അവസ്ഥ തുടർന്നാൽ ബഹുജന സമരത്തിന് നേതൃത്വം നൽകുമെന്ന് യൂത്ത്ലീഗ് മുന്നറിയിപ്പ് നൽകി. യൂത്ത്ലീഗ് ജില്ല ജനറൽ സെക്രട്ടറി ടി.ഡി. കബീർ മനുഷ്യകൈവരി ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് യൂത്ത്ലീഗ് പ്രസിഡൻറ് ഉസാം പള്ളങ്കോട് അധ്യക്ഷതവഹിച്ചു. യൂത്ത്ലീഗ് ഉദുമ നിയോജകമണ്ഡലം പ്രസിഡൻറ് ഹാരിസ് തൊട്ടി, ജനറൽ സെക്രട്ടറി റഊഫ് ബായിക്കര, നെട്ടണിഗെ-മുഡ്നുർ പഞ്ചായത്ത് മെംബർ ഇബ്രാഹിം, മുസ്ലിംലീഗ് പഞ്ചായത്ത് പ്രസിഡൻറ് എ.ബി. ബഷീർ പള്ളങ്കോട്, മണ്ഡലം മുസ്ലിംലീഗ് സെക്രട്ടറി കെ.പി. സിറാജുദ്ദീൻ, മുഷ്താഖ് മൊഗർ, ഉമ്മർ കൊറ്റുമ്പ, യൂസുഫ് പള്ളങ്കോട്, മനാഫ് പരപ്പ, എം.എ. അബ്ദുൽഖാദർ, സി.കെ.വൈ. റംസീർ, ഹാശിം മൊഗർ, റസാഖ് ഊജംപാടി, സി.കെ. ശബീർ, അഷ്റഫ് പള്ളത്തൂർ, അബ്ദുല്ല പള്ളത്തൂർ എന്നിവർ സംസാരിച്ചു. യൂത്ത്ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി സിദ്ദീഖ് ദേലംപാടി സ്വാഗതവും എം.എസ്.എഫ് പഞ്ചായത്ത് പ്രസിഡൻറ് സി.കെ. സവാദ് നന്ദിയും പറഞ്ഞു.
Next Story