Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2017 9:08 AM GMT Updated On
date_range 1 July 2017 9:08 AM GMTആദരിച്ചു
text_fieldsbookmark_border
ആലൂർ: കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയ ഡോ. അബ്ദുൽ ഖാദർ കരക്കക്കാലിനെ ആലൂർ സമസ്ത യു.എ.ഇ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ . പ്രശസ്തി ഫലകം ആലൂർ മുസ്ലിം ജമാഅത്ത് കമ്മിറ്റി മുൻ പ്രസിഡൻറും സമസ്തയുടെ മുതിർന്ന നേതാക്കളുമായ അബ്ദുല്ല ഹാജി കരക്കക്കാൽ, എ.കെ. അബ്ബാസ് എന്നിവർ ചേർന്ന് ഡോ. അബ്ദുൽ ഖാദറിന് കൈമാറി. ഇസ്മായിൽ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സമസ്ത ആലൂർ യു.എ.ഇ പ്രസിഡൻറ് ഉമ്മർ ഹാജി മൈകൂയി അധ്യക്ഷത വഹിച്ചു. അബ്ദുല്ല ആലൂർ, റിയാസ് മീത്തൽ, എ.ടി. ആസിഫ്, അബ്ദുല്ല കോളോട്ട്, എം.എ. അന്തുക്ക, എം.എ. അഷ്റഫ്, അബ്ദുല്ല തായത്ത്, എ.കെ. സഹൽ, ഇസ്റത്ത് ഹുദവി ആലൂർ, എം.എ. ശംസുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. ശിഹാബുദ്ദീൻ പാലോത്ത് സ്വാഗതവും അഹമ്മദ് കബീർ രിഫായി നന്ദിയും പറഞ്ഞു. അബ്ദുൽ ഖാദർ കരക്കക്കാൽ ഇപ്പോൾ ബംഗളൂരുവിലെ സിൻജിൻ ഇൻറർനാഷനൽ എന്ന ബയോകോൺ കമ്പനിയിൽ റിസർച് സയൻറിസ്റ്റായി ജോലി ചെയ്യുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story