Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്ത്രീ സുരക്ഷക്കായി...

സ്ത്രീ സുരക്ഷക്കായി ഇലക്​ട്രിക്​ ​േതാക്കുമായി പ്ലസ് ടു വിദ്യാർഥി

text_fields
bookmark_border
കേളകം: സ്ത്രീ സുരക്ഷക്ക് നൂതന കണ്ടുപിടിത്തവുമായി കൊട്ടിയൂരിലെ പ്ലസ് ടു വിദ്യാർഥി അരുൾ. പീഡകരിൽനിന്ന് സ്ത്രീകൾക്ക് സുരക്ഷയൊരുക്കാൻ കൊച്ചുമിടുക്കൻ കണ്ടുപിടിച്ച ഉപകരണമാണ് ശ്രദ്ധേയമാകുന്നത്. ഇലക്ട്രോ മാഗ്‌നെറ്റിക് ഗൺ ആണ് കൊട്ടിയൂർ ചുങ്കക്കുന്ന് വെങ്ങലോടി സ്വദേശി അരുൾ കണ്ടുപിടിച്ചത്. ഇതുണ്ടെങ്കിൽ സ്ത്രീകൾക്ക് ഏതുസമയത്തും ഭയമില്ലാതെ സ്വതന്ത്രമായി സഞ്ചരിക്കാമെന്ന് അരുൾ പറയുന്നു. കാഴ്ചക്ക് കളിത്തോക്ക് പോലെ തോന്നിക്കുന്ന ഉപകരണം അക്രമിയുടെ ദേഹത്ത് മുട്ടിച്ച് കാഞ്ചി വലിച്ചാൽ ശക്തമായ വൈദ്യുതാഘാതമേൽക്കും. തെറിച്ചുവീഴാൻ വരെ പോന്ന 1800 വാൾട്ട് ഷോക്കേൽക്കുമെന്നാണ് അരുൾ അവകാശപ്പെടുന്നത്. സ്ത്രീകൾക്ക് ബാഗിലോ പഴ്സിലോ കൊണ്ടുനടക്കാൻ പാകത്തിനുള്ള വലുപ്പമേയുള്ളു. 20 മീറ്റർ ചുറ്റളവിൽ പ്രവർത്തിക്കുന്ന റിമോട്ട് കൺട്രോൾ കൂടിയുള്ളതിനാൽ, എതിരാളികൾ ഇത് കൈവശപ്പെടുത്തിയാൽ ഓഫ് ചെയ്യാനും കഴിയും. കുറഞ്ഞ കറൻറും കൂടുതൽ വേൾട്ടേജുമായതിനാൽ ജീവാപായമുണ്ടാകില്ല. പക്ഷേ തിരിച്ച് ആക്രമിക്കാൻ കഴിയാത്ത രീതിയിൽ ഷോക്കേൽക്കുകയും ചെയ്യും. മുമ്പും ഇതുപോലുള്ള ഉപകരണങ്ങൾ നിർമിച്ച് ശ്രദ്ധ നേടിയിട്ടുണ്ട് അരുൾ. സ്കൂളിൽ മൊബൈൽ ഫോണും പെൻൈഡ്രവും കൊണ്ടുവരുന്നവരെ കണ്ടുപിടിക്കാൻ അധ്യാപകർക്ക് സഹായകമാവുന്ന സ്കാനർ നേരത്തെ കെണ്ടത്തിയിരുന്നു. ബാഗിന് മുകളിൽ വെച്ചാൽ സീഡിയോ പെൻഡ്രൈവോ മൊബൈൽ ഫോേണാ ഉണ്ടെങ്കിൽ അലാറം മുഴങ്ങും. 360 ‌ഡിഗ്രി തിരിഞ്ഞ് ദൃശ്യങ്ങൾ പകർത്തി 200 മീറ്റർ അകലെ വരെ ദൂരത്തുള്ള ടി.വി മോണിറ്ററിലേക്ക് വയർലസായി ചിത്രങ്ങൾ അയക്കൻ കഴിയുന്ന മെറ്റികാം വയർലെസ് റോബോ വിഡിയോ കാമറ അനുബന്ധ ഉപകരണങ്ങളും അരുൾ ഉണ്ടാക്കിയിട്ടുണ്ട്. സ്ത്രീ സുരക്ഷ ഏറ്റവും വലിയ വിഷയമാകുന്ന കാലത്ത് അരുളി​െൻറ പുതിയ ഉപകരണം ശ്രദ്ധയാകർഷിക്കുന്നുണ്ട്. കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു പഠനം പൂർത്തിയാക്കി ഇലക്ട്രോണിക്സിൽ ഉപരിപഠനം നടത്താൻ ആഗ്രഹിക്കുകയാണ് ഈ മിടുക്കൻ. കൊട്ടിയൂർ വെങ്ങലോടി സ്വദേശി ഇല്ലത്തിൽ രവി-സിൽവി ദമ്പതികളുടെ മകനാണ്. സോനയാണ് സഹോദരി.
Show Full Article
TAGS:LOCAL NEWS 
Next Story