Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2017 9:00 AM GMT Updated On
date_range 1 July 2017 9:00 AM GMTഅധികൃതർ തിരിഞ്ഞുനോക്കിയില്ല; റോഡ് നന്നാക്കാൻ ഓട്ടോ ഡ്രൈവർമാർ ഇറങ്ങി
text_fieldsനീലേശ്വരം: വർഷങ്ങളായി തകർന്നുകിടക്കുന്ന റോഡ് നന്നാക്കാൻ നിരന്തരമായി ആവശ്യപ്പെട്ടിട്ടും അധികൃതർ നടപടി എടുക്കാതായതോടെ ഓട്ടോ ഡ്രൈവർമാർ ശ്രമദാനത്തിലൂടെ കുഴികൾ അടച്ചു. നഗരസഭയിലെ തീരദേശ മേഖലയായ തൈക്കടപ്പുറം ബോട്ടുജെട്ടി--അഴിത്തല റോഡാണ് കല്ലുകൾ ഇട്ട് താൽക്കാലികമായി ഗതാഗതസ്തംഭനം ഒഴിവാക്കിയത്. വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ റോഡിൽ ഗതാഗതം ദുഷ്കരമായിരുന്നു. നാട്ടുകാർ നിരവധിതവണ അധികൃതരെ അറിയിച്ചുവെങ്കിലും നടപടികൾ ഉണ്ടായില്ല. മഴക്കാലം വന്നതോടെ കുഴികളിൽ വെള്ളം നിറഞ്ഞ് വാഹനങ്ങൾ ദിവസവും അപകടത്തിൽപെടുന്നു. ഇതോടെയാണ് ഓട്ടോ ഡ്രൈവർമാർ മുന്നിട്ടിറങ്ങിയത്. ഡ്രൈവർമാരായ ഇബ്രാഹീം, ഫിർദൗസ്, കൃജിത്ത്, ജിതേഷ് എന്നിവർ നേതൃത്വം നൽകി.
Next Story