Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2017 8:54 AM GMT Updated On
date_range 1 July 2017 8:54 AM GMTപഴയങ്ങാടിയിൽ നാലുപേർക്ക് പേപ്പട്ടിയുടെ കടിയേറ്റു
text_fieldsപഴയങ്ങാടി: പഴയങ്ങാടി പുതിയ ബസ്സ്റ്റാൻഡ് പരിസരത്തുനിന്നും മെയിൻ റോഡിൽനിന്നുമായി നാലുപേരെ പേപ്പട്ടി കടിച്ചു. പെരുവാമ്പയിലെ ബിജു (37), പഴയങ്ങാടിയിലെ മുസ്തഫ (62), ചെറുകുന്ന് താവത്തെ ശ്രീലത (48), പുതിയങ്ങാടിയിലെ റജീഹ് (16) എന്നിവർക്കാണ് കടിയേറ്റത്. കടിയേൽക്കുകയായിരുന്ന സ്ത്രീയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ പള്ളിക്കരയിലെ കെ.വി. റഈഫിന് (32) വീണ് പരിക്കേറ്റു. ഇയാൾ പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. കടിയേറ്റവരെ പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷക്കുശേഷം കണ്ണൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് മൂേന്നാടെയാണ് സംഭവം. ചെങ്ങൽ, നെരുവമ്പ്രം, ശ്രീസ്ഥ ഭാഗങ്ങളിൽ തെരുവുനായ്ക്കൾ സംഘടിച്ചെത്തുന്നത് ജനങ്ങൾക്ക് ഭീഷണിയുയർത്തുന്നുണ്ട്.
Next Story