Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവ​സ്​​തു​ത​ക​ളെ​ല്ലാം...

വ​സ്​​തു​ത​ക​ളെ​ല്ലാം സ​ത്യ​സ​ന്ധ​മാ​യി കോ​ട​തി​യെ അ​റി​യി​ച്ചുജി​ൻ​സ​ൺ

text_fields
bookmark_border
നെടുമ്പാശ്ശേരി: നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് മുഖ്യപ്രതി പൾസർ സുനി തന്നോട് വെളിപ്പെടുത്തിയ മുഴുവൻ കാര്യങ്ങളും സത്യസന്ധമായി ആലുവ മജിസ്േട്രട്ടിന് മൊഴിയായി നൽകിയെന്ന് സഹതടവുകാരനായിരുന്ന ജിൻസൺ. ആലുവ കോടതിയിൽ മൊഴി നൽകിയശേഷം 'മാധ്യമ'വുമായി സംസാരിക്കുകയായിരുന്നു ജിൻസൺ. ഒന്നും മറച്ചുെവക്കാനില്ല. ഒരു പ്രലോഭനത്തിനും വഴങ്ങുന്നയാളുമല്ല താൻ. കോടതി തന്നോട് പൾസർ സുനി വെളിപ്പെടുത്തിയ കാര്യങ്ങൾ അറിയിക്കാൻ പറഞ്ഞു. കോടതി നിർദേശം പാലിച്ചാണ് താൻ എത്തിയത്. ത​െൻറ മൊഴികൾ ഏതുവിധത്തിൽ കേസന്വേഷണത്തിൽ പ്രയോജനപ്പെടുത്തണമെന്നതുൾപ്പെടെ കോടതിയാണ് പരിശോധിക്കേണ്ടത്. രഹസ്യമായി മൊഴി നൽകണമെന്ന് കോടതി നിർദേശിച്ച സാഹചര്യത്തിൽ പൾസർ സുനി പറഞ്ഞ കാര്യങ്ങളൊന്നും തൽക്കാലം മാധ്യമങ്ങളോട് തുറന്നുപറയുന്നത് ശരിയല്ലെന്ന് വിശ്വസിക്കുന്നു. എന്നാൽ, അന്വേഷണം ശരിയായി മുന്നോട്ടുകൊണ്ടുപോകുന്നതിന് ത​െൻറ പരസ്യമായ വെളിപ്പെടുത്തൽ സഹായകമാകുമെന്ന് ബോധ്യപ്പെട്ടാൽ വേണ്ടിവന്നാൽ അതും ചെയ്യുമെന്നും ജിൻസൺ പറഞ്ഞു. കവർച്ചേക്കസിൽ പ്രതിയായി റിമാൻഡിൽ കഴിയുമ്പോഴാണ് പൾസർ സുനി സഹതടവുകാരനായി എത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story