Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightട്രെയിൻ യാത്രക്ക്​...

ട്രെയിൻ യാത്രക്ക്​ ഇ–ആധാർ മതി

text_fields
bookmark_border
ന്യൂഡൽഹി: റെയിൽവേയിൽ ബുക്ക് ചെയ്ത് യാത്രചെയ്യുന്നവർക്ക് തിരിച്ചറിയൽ കാർഡായി ഇ–ആധാറും ഉപയോഗിക്കാം. നിലവിൽ ഫോേട്ടാ പതിപ്പിച്ചിട്ടുള്ള ഒറിജിനൽ പ്രിൻറഡ് തിരിച്ചറിയൽ കാർഡുകൾ മാത്രമായിരുന്നു ഉപയോഗിക്കാൻ സാധിച്ചിരുന്നത്. ഇനിമുതൽ ഇ–ആധാർ ഡൗൺലോഡ് ചെയ്തും യാത്രക്ക് തിരിച്ചറിയൽ കാർഡായി ഉപയോഗിക്കാമെന്ന് റെയിൽവേ മന്ത്രാലയം വ്യക്തമാക്കി. അതേസമയം, ജി.എസ്.ടിയുമായി ബന്ധപ്പെട്ട് ഒരു പരിഷ്കാരവും റെയിൽവേയിൽ വരുത്തിയിട്ടില്ല. യാത്രക്ക് ഇളവ് ലഭിക്കുന്നതിന് ആധാർ കാർഡ് നിർബന്ധമാക്കിയതായും ടിക്കറ്റുകൾ പ്രാദേശിക ഭാഷയിൽ ലഭിക്കുമെന്നും തുടങ്ങി സമൂഹമാധ്യമങ്ങളിൽ തെറ്റായ വാർത്തകൾ വ്യാപകമായി പ്രചരിക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. കൂടാതെ, ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്തിലും തത്കാൽ ടിക്കറ്റ് കാൻസൽ റീഫണ്ട് നിയമത്തിലും മാറ്റം വരുത്തിയിട്ടില്ല. ഇത്തരത്തിൽ ഒരു പരിഷ്കാരവും റെയിൽവേ നടപ്പാക്കിയിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story