Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2017 8:49 AM GMT Updated On
date_range 1 July 2017 8:49 AM GMTവേർപിരിഞ്ഞ മാതാപിതാക്കൾ വരുമാനമുള്ളവരെങ്കിൽ മക്കളുടെ ജീവിതച്ചെലവ് പങ്കിടാൻ ബാധ്യസ്ഥർ ഹൈകോടതി
text_fieldsകൊച്ചി: വേർപിരിഞ്ഞ് കഴിയുന്ന വരുമാനമുള്ളവരായ മാതാപിതാക്കൾ മക്കളുടെ ജീവിതച്ചെലവ് പങ്കിടാൻ ബാധ്യസ്ഥരാണെന്ന് ഹൈകോടതി. വരുമാനത്തിന് ആനുപാതികമായി വേണം ചെലവിെൻറ പങ്കിടലെന്നും കോടതി വ്യക്തമാക്കി. വിവാഹമോചനവുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ ചങ്ങനാശ്ശേരി സ്വദേശിനി എം.പി. ലീലാമ്മ നൽകിയ ഹരജിയിലാണ് ഡിവിഷൻ ബെഞ്ചിെൻറ നിരീക്ഷണം. അവിവാഹിതയായ മകളെ സംരക്ഷിക്കാനും വിവാഹം ചെയ്തയക്കാനും മാതാപിതാക്കൾക്ക് ഒരുപോലെ ഉത്തരവാദിത്തമുണ്ട്. ഇവരിൽ ഒരാൾ ഇതിന് പണം ചെലവിട്ടാൽ ജീവിതപങ്കാളിയിൽനിന്ന് തുകയുടെ പകുതി ഈടാക്കാം. കുടുംബ കോടതി മുഖേന ഇതിനുള്ള അവകാശം ഉന്നയിക്കുകയും ചെയ്യാം. അവിവാഹിതയായ മകൾക്ക് സ്വന്തമായി വരുമാനം ഉണ്ടാകുന്നതുവരെ മാതാപിതാക്കളിൽനിന്ന് ചെലവിന് ലഭിക്കാൻ അർഹതയുണ്ട്. മകളെ നോക്കുന്നത് അമ്മയാണെങ്കിൽ മകൾക്കുവേണ്ടി അച്ഛനിൽനിന്ന് അമ്മക്ക് ഈ തുക ആവശ്യപ്പെടാം. പഴയ ഹിന്ദു ദത്തെടുക്കൽ സംരക്ഷണ നിയമപ്രകാരം പ്രായപൂർത്തിയാകുന്നതുവരെ കുട്ടികളുടെ പരിപാലനച്ചെലവ് പിതാവായിരുന്നു വഹിക്കേണ്ടത്. എന്നാൽ, മാതാപിതാക്കൾ ഒരുപോലെ വരുമാനമുണ്ടാക്കുന്ന കാലഘട്ടമാണിത്. ഇൗ സാഹചര്യത്തിൽ ബാധ്യത ഇപ്രകാരം ഒരാളിേലക്ക് ചുരുക്കാനാവില്ലെന്നും ഇരുവരും ചെലവ് വഹിക്കണമെന്നും കോടതി നിർദേശിച്ചു.
Next Story