Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനാലുപേർക്കുകൂടി...

നാലുപേർക്കുകൂടി ഡെങ്കിപ്പനി സ്​ഥിരീകരിച്ചു

text_fields
bookmark_border
കണ്ണൂർ: ഇന്നലെ പനിബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 1823 പേരിൽ നാലുപേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 26 പേർക്ക് ഡെങ്കിപ്പനിയാണോയെന്ന് വിദഗ്ധ പരിശോധനകൾക്കുശേഷേമ വ്യക്തമാകുകയുള്ളൂ. പനി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനസർക്കാർ പ്രഖ്യാപിച്ച ശുചീകരണയജ്ഞംപോലും പേരിന് മാത്രം നടത്തിയ ജില്ലയിൽ പ്രധാന നഗരങ്ങളിൽപോലും മലിനജലം കെട്ടിക്കിടക്കുന്നതും പ്ലാസ്റ്റിക് ഉൾെപ്പടെയുള്ള മാലിന്യം കുന്നുകൂടുന്നതും നിത്യസംഭവമായി മാറിയിരിക്കുകയാണ്. പനിബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലെത്തുന്നവർക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കാൻ ആരോഗ്യവകുപ്പ് തയാറാകുന്നുണ്ടെങ്കിലും പനി പ്രതിരോധപ്രവർത്തനങ്ങളിൽ മുഖ്യമായ മാലിന്യനിർമാർജനം കാര്യക്ഷമമായി നടപ്പാക്കുന്നതിൽ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കുന്നില്ലെന്നും ആേക്ഷപമുയരുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story