Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jan 2017 10:17 AM GMT Updated On
date_range 29 Jan 2017 10:17 AM GMTപെട്രോള്‍ പമ്പ്, പാചകവാതക തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്
text_fieldsbookmark_border
കണ്ണൂര്‍: ജില്ലയിലെ പെട്രോള്‍ പമ്പ് തൊഴിലാളികളും പാചകവാതക വിതരണ തൊഴിലാളികളും അനിശ്ചിതകാല പണിമുടക്കിലേക്ക്. പെട്രോള്‍ പമ്പുകളില്‍ ജോലി ചെയ്യുന്നവര്‍ ഫെബ്രുവരി 12 മുതലും പാചകവാതക വിതരണമേഖലയിലെ തൊഴിലാളികള്‍ 13 മുതലുമാണ് പണിമുടക്ക് ആരംഭിക്കുക. പ്രതിദിനം 600 രൂപ വേതനം അനുവദിക്കുക, പ്രതിവര്‍ഷം 300 രൂപ സര്‍വിസ് വെയിറ്റേജ് അനുവദിക്കുക, പരിധി നോക്കാതെ ഇ.എസ്.ഐ, ഇ.പി.എഫ് എന്നിവ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ബി.എം.എസ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്. കഴിഞ്ഞ ഡിസംബര്‍ 12ന് ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് ഉടമകള്‍ക്കും ജില്ല ലേബര്‍ ഓഫിസര്‍ക്കും കത്ത് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് യോഗം വിളിച്ചിരുന്നുവെങ്കിലും ഉടമകള്‍ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയാറായില്ല. ഇതോടെയാണ് അനിശ്ചിതകാല പണിമുടക്കിന് തൊഴിലാളികള്‍ ഒരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story