Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎസ്.കെ.എസ്.എസ്.എഫ്...

എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലിക ഇന്ന്

text_fields
bookmark_border
കണ്ണൂര്‍: രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്‍െറ കരുതല്‍ എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ല കമ്മിറ്റി മനുഷ്യജാലിക സംഘടിപ്പിക്കുന്നു. ഇന്ന് വൈകീട്ട് മൂന്നിന് ചക്കരക്കല്ലിലാണ് പരിപാടി. താഴെ മൗവഞ്ചേരിയില്‍നിന്നാരംഭിക്കുന്ന റാലി ചക്കരക്കല്ലില്‍ സമാപിക്കും. തുടര്‍ന്ന് പ്രതിജ്ഞ ചൊല്ലും. മാമ്പ വാഫി കോളജിലെ വിദ്യാര്‍ഥികള്‍ ദേശീയോദ്ഗ്രഥന ഗാനമാലപിക്കും. കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഡിവൈ.എസ്.പി പി.പി. സദാനന്ദന്‍ വിശിഷ്ടാതിഥിയാകും. വാര്‍ത്താസമ്മേളനത്തില്‍ ബഷീര്‍ അസ്അദി, സിദ്ദീഖ് ഫൈസി വെണ്‍മണല്‍, ശഹീര്‍ പാപ്പിനിശ്ശേരി, ലത്തീഫ് പന്നിയൂര്‍, ടി.കെ. ജുനൈദ് ചാലാട് എന്നിവര്‍ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story