Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബി.എസ്.എന്‍.എല്‍...

ബി.എസ്.എന്‍.എല്‍ ജീവനക്കാരുടെ ധര്‍ണ

text_fields
bookmark_border
കണ്ണൂര്‍: ബി.എസ്.എന്‍.എല്‍ കാഷ്വല്‍ കോണ്‍ട്രാക്ട് ലേബേഴ്സ് യൂനിയന്‍ (സി.ഐ.ടി.യു) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരാര്‍ ജീവനക്കാര്‍ ബി.എസ്.എന്‍.എല്‍ ചീഫ് ജനറല്‍ മാനേജര്‍ ഓഫിസ് മാര്‍ച്ചും ധര്‍ണയും നടത്തി. കരാര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, തുല്യജോലിക്ക് തുല്യ വേതനം അനുവദിക്കുക, കാറ്റഗറൈസേഷന്‍ പൂര്‍ത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഫെബ്രുവരി 22ന് നടക്കുന്ന പാര്‍ലമെന്‍റ് പ്രക്ഷോഭത്തിന്‍െറ ഭാഗമായാണ് മാര്‍ച്ചും ധര്‍ണയും. സി.ഐ.ടി.യു ജില്ല ജനറല്‍ സെക്രട്ടറി എം.വി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു. ബി.എസ്.എന്‍.എല്‍ സി.സി.എല്‍.യു ജില്ല പ്രസിഡന്‍റ് പി.വി. രാജന്‍ അധ്യക്ഷത വഹിച്ചു. വി.വി. കൃഷ്ണന്‍, കെ. മോഹനന്‍, പി. മനോഹരന്‍, സി.എം. സുരേഷ്, പി. ജനാര്‍ദനന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story