Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഷാരോണിനെ ഉമ്മന്‍...

ഷാരോണിനെ ഉമ്മന്‍ ചാണ്ടി സന്ദര്‍ശിച്ചു

text_fields
bookmark_border
തലശ്ശേരി: പാട്യം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പരിക്കേറ്റ് മഞ്ഞോടി ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഷാരോണിനെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സന്ദര്‍ശിച്ചു. ഷാരോണിന് നേരെ സി.പി.എം, എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നിരന്തരമായി നടത്തുന്ന അതിക്രമങ്ങള്‍ വിദ്യാര്‍ഥിയുടെ മാതാവ് ഉമ്മന്‍ ചാണ്ടിയുടെ മുന്നില്‍ ബോധിപ്പിച്ചു. സ്കൂളില്‍നിന്ന് വിടുതല്‍വാങ്ങി മറ്റൊരു സ്കൂളില്‍ ചേര്‍ക്കാനാണ് താല്‍പര്യമെന്നും ഇതിന് സൗകര്യം ഒരുക്കണമെന്നും ഷാരോണിന്‍െറ മാതാവ് പ്രസീന അഭ്യര്‍ഥിച്ചു. പ്രതികള്‍ക്കെതിരെ പൊലീസ് ചേര്‍ത്ത വകുപ്പുകള്‍ ദുര്‍ബലമാണെന്നും ശക്തമായ വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസ് നടത്തുന്നതിന് നിയമസഹായം ലഭ്യമാക്കാന്‍ സഹായിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കെ.സി. ജോസഫ് എം.എല്‍.എ, എം.പി. മുരളി, സതീശന്‍ പാച്ചേനി, കെ. ശിവദാസന്‍, രാജേഷ് കരിയാട്, സന്തോഷ് കണ്ണംവള്ളി എന്നിവരും ഉമ്മന്‍ ചാണ്ടിയോടൊപ്പമു ണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story