Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഡോക്ടറുടെ...

ഡോക്ടറുടെ വീട്ടില്‍നിന്ന് കവര്‍ന്ന ആഭരണങ്ങള്‍ കണ്ടെടുത്തു

text_fields
bookmark_border
കണ്ണൂര്‍: കാല്‍ടെക്സിലെ എന്‍.എസ് തിയറ്ററിനടുത്തെ ഡോക്ടര്‍ കനകലതയുടെ വീട്ടില്‍നിന്ന് വേലക്കാരി കവര്‍ന്ന ആഭരണങ്ങള്‍ കണ്ടെടുത്തു. റിമാന്‍ഡിലായിരുന്ന പ്രതി പടിയോട്ടുചാല്‍ എച്ചിലംപാറയിലെ കെ.വി. നളിനിയെ കോടതിയില്‍നിന്ന് കസ്റ്റഡിയില്‍ വാങ്ങി പൊലീസ് നടത്തിയ തെളിവെടുപ്പിലാണ് മോഷ്ടിച്ച 40 പവന്‍ ആഭരണങ്ങളില്‍പെട്ട 26 പവന്‍ കണ്ടെുത്തത്. ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചെറുപുഴ, പയ്യന്നൂര്‍ എന്നിവിടങ്ങളിലെ രണ്ടു ജ്വല്ലറികളില്‍നിന്നും പാടിയോട്ടുചാല്‍, ചെറുവത്തൂര്‍ എന്നിവിടങ്ങളിലെ സഹകരണ ബാങ്കുകളില്‍നിന്നും ചെറുപുഴയിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍നിന്നും തൊണ്ടിമുതല്‍ കണ്ടെടുത്തത്. ഡോക്ടറും കുടുംബവും വിദേശത്തേക്ക് പോകവെ വീട് നോക്കാന്‍ വേലക്കാരിയായ നളിനിയെ ഏല്‍പിച്ചതായിരുന്നു. തിരികെ എത്തിയപ്പോഴാണ് അലമാരയില്‍നിന്ന് ആഭരണം നഷ്ടമായത് ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജനുവരി ഒന്നിന് പൊലീസ് നളിനിയെ അറസ്റ്റ് ചെയ്തത്. തെളിവെടുപ്പിനുശേഷം ശനിയാഴ്ച നളിനിയെ കോടതിയില്‍ ഹാജരാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story