Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jan 2017 3:16 PM GMT Updated On
date_range 4 Jan 2017 3:16 PM GMTകുടുംബത്തിന്‍െറ അത്താണിയായ യുവാവ് കനിവ് തേടുന്നു
text_fieldsbookmark_border
കണ്ണൂര്‍: രക്താര്‍ബുദം ബാധിച്ച യുവാവ് കനിവുള്ളവരുടെ സഹായംതേടുന്നു. മടക്കരയിലെ സീരവിട അന്സാദാണ് (30) അകാലത്തില്വന്ന രോഗത്തിന്‍െറ പിടിയില്‍നിന്ന് മുക്തിനേടാന്‍ സുമനസ്സുകളില്‍ പ്രതീക്ഷയര്‍പ്പിക്കുന്നത്. വിവാഹിതനായി ഒരുവര്‍ഷം പിന്നിട്ടപ്പോഴാണ് രോഗബാധിതനായത്. വിട്ടുമാറാത്ത പനികാരണം വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയ അന്‍സാദ് വൈകിയാണ് അര്‍ബുദബാധിതനാണെന്ന വിവരമറിയുന്നത്. കുടുംബത്തിന്‍െറ ഏക ആശ്രയമായ അന്സാദിന് രക്തത്തില്‍ 69 ശതമാനം അര്‍ബുദം ബാധിച്ചിരുന്നു. വീട്ടുകാരുടെയും നാട്ടുകാരുടെയും ശ്രമഫലമായി മറ്റു അവയവങ്ങളിലേക്ക് രോഗം പടരുന്നതിനു മുമ്പെ 15 ലക്ഷം രൂപ ചെലവില്‍ ചികിത്സ ലഭ്യമാക്കി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മജ്ജയില്‍ രോഗം ബാധിച്ചതാ യി കണ്ടത്തെി. മജ്ജ മാറ്റിവെക്കലാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ഈ ശസ്ത്രക്രിയക്കായി 45 ലക്ഷം രൂപ വേണം. ഇത്രയും തുക സംഘടിപ്പിക്കാന്‍ അന്സാദിന്െറ കുടുംബത്തിനാകില്ല. യുവാവിന്‍െറ ജീവന് രക്ഷിക്കാനായി നാട്ടുകാര്‍ ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചിരിക്കുകയാണ്. കനറ ബാങ്ക് കണ്ണപുരം ശാഖയിലാണ് അക്കൗണ്ട്. നമ്പര്‍ -3745101006101. IFSC-CNRB 0003745.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story