Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jan 2017 11:55 AM GMT Updated On
date_range 3 Jan 2017 11:55 AM GMTഇതരസംസ്ഥാന തൊഴിലാളികളെ കൊള്ളയടിച്ച മൂന്നുപേര്‍ അറസ്റ്റില്‍
text_fieldsbookmark_border
ചക്കരക്കല്ല്: ഇതരസംസ്ഥാന തൊഴിലാളികളെ കൊള്ളയടിച്ച മൂന്നുപേരെ ചക്കരക്കല്ല് എസ്.ഐ ബിജുവും സംഘവും ചേര്‍ന്ന് അറസ്റ്റ്ചെയ്തു. കക്കാട് സ്വദേശി സാഹിര്‍ (29), കണ്ണൂര്‍ സിറ്റിയിലെ ഫയറോസ് (29), കാട്ടാമ്പള്ളിയിലെ അബ്ദുല്‍ ജുനൈദ് (27) എന്നിവരെയാണ് അറസ്റ്റ്ചെയ്തത്. ജനുവരി ഒന്ന് ഞായറാഴ്ച പുലര്‍ച്ചെയാണ് മുട്ടോളംപാറയില്‍ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന അസം സ്വദേശികളായ നാല് യുവാക്കളുടെ 41,500 രൂപ വാതില്‍ ചവിട്ടിത്തുറന്ന് കൊള്ളയടിച്ചത്. തൊട്ടടുത്ത് മറ്റൊരു ക്വാര്‍ട്ടേഴ്സില്‍നിന്ന് 98,000 രൂപയും കവര്‍ന്നതായി പൊലീസ് പറഞ്ഞു. ഇതരസംസ്ഥാന തൊഴിലാളികളെ ജില്ലയുടെ പലഭാഗങ്ങളിലായി കൊള്ള നടത്തിയവരാണ് പ്രതികള്‍. പ്രതികളെ റിമാന്‍ഡ്ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story