Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകെ.എസ്.ആര്‍.ടി.സി...

കെ.എസ്.ആര്‍.ടി.സി എംപ്ളോയീസ് യൂനിയന്‍ ജനകീയജാഥക്ക് തുടക്കം

text_fields
bookmark_border
കാസര്‍കോട്: കെ.എസ്.ആര്‍.ടി.സി ജീവനക്കാരും പെന്‍ഷന്‍കാരും നേരിടുന്ന പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് എംപ്ളോയീസ് യൂനിയന്‍ (എ.ഐ.ടി.യു.സി) നേതൃത്വത്തില്‍ നടത്തുന്ന സമരപ്രചാരണ ജനകീയജാഥക്ക് കാസര്‍കോട്ട് തുടക്കം. കെ.എസ്.ആര്‍.ടി.സി ഡിപ്പോ പരിസരത്ത് ജാഥാലീഡര്‍ യൂനിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ജി. രാഹുലിന് പതാക കൈമാറി എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വി.കെ. ജനാര്‍ദനന്‍ അധ്യക്ഷത വഹിച്ചു. ജാഥാലീഡര്‍ എം.ജി. രാഹുല്‍, എ.ഐ.ടി.യു.സി കാസര്‍കോട് ജില്ല പ്രസിഡന്‍റ് ടി. കൃഷ്ണന്‍, ജാഥാ വൈസ് ക്യാപ്റ്റന്‍ ടി.ആര്‍. ബിജു, ഡയറക്ടര്‍ എ.വി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. യൂനിയന്‍ കാസര്‍കോട് ജില്ല സെക്രട്ടറി സി.വി. ബാബുരാജ് സ്വാഗതം പറഞ്ഞു. ജാഥ 27ന് തിരുവനന്തപുരത്ത് സമാപിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story