Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right...

ചിത്ര–സാഹിത്യോത്സവത്തില്‍ പയ്യന്നൂര്‍ കോളജ് ജേതാക്കള്‍

text_fields
bookmark_border
കാസര്‍കോട്: ഭാഷയുടെയും ചിത്ര, ശില്‍പ വൈഭവത്തിന്‍െറയും മാറ്റുരച്ച കണ്ണൂര്‍ സര്‍വകലാശാല യൂനിയന്‍ ചിത്ര-സാഹിത്യോത്സവത്തില്‍ 107 പോയന്‍േറാടെ പയ്യന്നൂര്‍ കോളജ് ജേതാക്കളായി. 86 പോയന്‍റ് നേടിയ കാസര്‍കോട് ഗവ. കോളജിനാണ് രണ്ടാം സ്ഥാനം. 70 പോയന്‍റ് ലഭിച്ച തലശ്ശേരി പാലയാട് യൂനിവേഴ്സിറ്റി കാമ്പസ് മൂന്നാംസ്ഥാനത്തത്തെി. അങ്ങാടിക്കടവ് ഡോണ്‍ ബോസ്കോ കോളജ് (65), തലശ്ശേരി ബ്രണ്ണന്‍ കോളജ് (62) എന്നിവര്‍ നാലും അഞ്ചും സ്ഥാനം കരസ്ഥമാക്കി. ചിത്ര-സാഹിത്യോത്സവത്തിന്‍െറ സമാപനസമ്മേളനം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനംചെയ്തു. എം.കെ. വിഷ്ണു അധ്യക്ഷത വഹിച്ചു. പദ്മനാഭന്‍ കാവുമ്പായി, ഡോ. മുഹമ്മദ് ഷുക്കൂര്‍, മുജീബ്റഹ്മാന്‍, ഒ.എം. വിനോദ് എന്നിവര്‍ സംസാരിച്ചു. കെ. മഹേഷ് സ്വാഗതവും കെ. രാഹത്ത് നന്ദിയും പറഞ്ഞു. നടന സംഗീതോത്സവത്തിന്‍െറ രാപ്പകലുകള്‍ക്ക് ഇന്ന് തിരശ്ശീല ഉയരും. ഇന്ന് രാവിലെ 10ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി സ്റ്റേജ് മത്സരങ്ങള്‍ ഉദ്ഘാടനംചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story