Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജില്ല ഭരണകൂടം...

ജില്ല ഭരണകൂടം ആഭ്യന്തരവകുപ്പി​െൻറ കളിപ്പാട്ടം ^ഡി.സി.സി പ്രസിഡൻറ്​

text_fields
bookmark_border
ജില്ല ഭരണകൂടം ആഭ്യന്തരവകുപ്പി​െൻറ കളിപ്പാട്ടം -ഡി.സി.സി പ്രസിഡൻറ് കണ്ണൂര്‍: ആഭ്യന്തരവകുപ്പി​െൻറ രാഷ്ട്രീയ അജണ്ടയുടെ കളിപ്പാട്ടമായി ജില്ല ഭരണകൂടം അധഃപതിച്ചുവെന്ന് ഡി.സി.സി പ്രസിഡൻറ് സതീശന്‍ പാച്ചേനി വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. അക്രമങ്ങളും കൊലപാതകശ്രമങ്ങളും ഉള്‍പ്പെടെയുള്ളവ അമര്‍ച്ചചെയ്യാന്‍ കഴിയാതെ നിഷ്‌്ക്രിമായിരിക്കുകയാണ് ജില്ല ഭരണകൂടം. ജില്ല കലക്ടറും ജില്ല പൊലീസ് മേധാവിയും സർക്കാറി​െൻറ രാഷ്ട്രീയ അജണ്ടയുടെ വെറും കളിപ്പാട്ടങ്ങളായി മാറുകയാണ്. സി.പി.എമ്മിനും ആര്‍.എസ്.എസിനും സമാധാനയോഗങ്ങളില്‍ പറഞ്ഞ വാക്കുപാലിച്ച ചരിത്രമില്ല. മുഖ്യമന്ത്രിയുടെ ജില്ലയിൽ നിരന്തരം അക്രമങ്ങൾ ഉണ്ടാകുന്നതി​െൻറ പശ്ചാത്തലത്തിൽ അദ്ദേഹം നേരിട്ട് സർവകക്ഷി സമാധാനേയാഗം വിളിക്കണമെന്നും മുഖംനോക്കാതെ നടപടിയെടുക്കാന്‍ ജില്ല ഭരണകൂടം തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ മുന്‍ ഡി.സി.സി പ്രസിഡൻറ് കെ. സുരേന്ദ്രനും പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story