Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Dec 2017 10:59 AM IST Updated On
date_range 24 Dec 2017 10:59 AM ISTക്രിസ്മസ് ആഘോഷം
text_fieldsbookmark_border
ചെറുപുഴ: ശ്രേയസ്സ് തിരുമേനി യൂനിറ്റ് പുതുവത്സര ആഘോഷവും കരോള്‍ഗാന മത്സരവും നടത്തി. കമ്യൂണിറ്റി ഓര്‍ഗനൈസറായി 30 വര്‍ഷം സേവനമനുഷ്ഠിച്ച ചിന്നമ്മ ജോസിന് യാത്രയയപ്പും നല്‍കി. ശ്രേയസ്സ് എക്സി. ഡയറക്ടര്‍ ഫാ. ബെന്നി ഇടയത്ത് സമ്മേളനം ഉദ്ഘാടനംചെയ്തു. ഫാ. ചാക്കോ ചേലമ്പറമ്പത്ത് അധ്യക്ഷതവഹിച്ചു. ഫാ. ജേക്കബ് ചുണ്ടക്കാട്ട് ഉപഹാരസമര്‍പ്പണം നടത്തി. സാജന്‍ വര്‍ഗീസ്, ഷാജി മാത്യു, റിേൻറാ മാത്യു, വിലാസിനി ചന്ദ്രൻ, എ.എം. ജോസ്, ജോണ്‍ കളിയിക്കൽ, വി.വി. നളിനാക്ഷൻ, മഞ്ജു ജെയിസൻ, ചിന്നാമ്മ ജോസ് എന്നിവര്‍ സംസാരിച്ചു. ചെറുപുഴ ജെ.സി.ഐയുടെ നേതൃത്വത്തില്‍ സമൂഹ കേക്ക് മുറിക്കലും ക്രിസ്മസ് ട്രീ ഒരുക്കലും മതസൗഹാര്‍ദസംഗമവും ബസ്സ്റ്റാൻഡ് പരിസരത്ത് നടന്നു. സോണ്‍ പ്രസിഡൻറ് കെ.വി. സുധീഷ് ഉദ്ഘാടനംചെയ്തു. റോയി മാത്യു അധ്യക്ഷതവഹിച്ചു. ചെറുപുഴ സെൻറ് ജോര്‍ജ് മലങ്കര കത്തോലിക്ക പള്ളി വികാരി ഫാ. ജോണ്‍ പനച്ചിപ്പറമ്പില്‍ ക്രിസ്മസ് സന്ദേശം നല്‍കി. അബ്ദുൽറഹ്മാന്‍ മദനി പടന്ന, എസ്. കുമരേശൻ, പി.കെ. ജനാര്‍ദനന്‍, ദിലീപ് ടി. ജോസഫ്, രതീഷ് കൃഷ്ണൻ, കെ.എ. ഷോജി, ഡോ. ജിനോ ഗോപാല്‍ എന്നിവര്‍ സംസാരിച്ചു. ക്രിസ്മസ് ട്രീയില്‍നിന്ന് ലഭിച്ച വരുമാനം താബോര്‍ സ്നേഹഭവന്‍ വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്ക് നല്‍കും. ക്രിസ്മസ് സന്ദേശവുമായി കോഴിച്ചാല്‍ സെൻറ് അഗസ്റ്റിൻസ് എൽ.പി സ്കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും താബോര്‍ സ്നേഹഭവന്‍ വൃദ്ധസദനത്തിലെത്തി. കുട്ടികള്‍ ശേഖരിച്ച സമ്മാനങ്ങളും പലചരക്ക് സാധനങ്ങളും കൈമാറി. കേക്ക് മുറിച്ച് ക്രിസ്മസ് സന്തോഷം പങ്കിട്ടു. കലാപരിപാടികളും അവതരിപ്പിച്ചു. ഹെഡ്മിസ്ട്രസ് എ.വി. ത്രേസ്യാമ്മ, എം.എം. മേരി, അമല്‍ ജോര്‍ജ്, ജിബി ജോസ് എന്നിവർ നേതൃത്വം നൽകി. വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുപുഴ യൂനിറ്റിെൻറ നേതൃത്വത്തിൽ ക്രിസ്മസ് പുതുവത്സര സന്തോഷം പങ്കുവെച്ച് വ്യാപാരികൾ കേക്കുകൾ വിതരണംചെയ്തു. പൊതു സ്ഥാപനങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് കേക്കുകൾ നൽകിയത്. ചെറുപുഴ പഞ്ചായത്ത് ഓഫിസിൽ പ്രസിഡൻറ് കൊച്ചുറാണി ജോർജിന് കേക്കു നൽകി ജില്ല സെക്രട്ടറി ജെ. സെബാസ്റ്റ്യൻ ഉദ്ഘാടനംചെയ്തു. യൂനിറ്റ് സെക്രട്ടറി വി.പി. അബ്ദുൽ ഖാദർ അധ്യക്ഷതവഹിച്ചു. വനിത വിങ് പ്രസിഡൻറ് ബിന്ദു ജേക്കബ്, വൈസ് പ്രസിഡൻറ് കെ.ടി. ലക്ഷ്മണൻ, എ.ടി.വി. രാജേഷ് എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story