Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightറോഡ്​ നവീകരണത്തിന്​ ...

റോഡ്​ നവീകരണത്തിന്​ തടസ്സമായ മതിൽ സ്​ഥലമുടമ പൊളിച്ചുനീക്കി

text_fields
bookmark_border
കാസർകോട്: ദേളി-ചട്ടഞ്ചാൽ റോഡ് നവീകരണത്തിന് തടസ്സമായ മതിൽ സ്ഥലമുടമ പൊളിച്ചുനീക്കി വീതികൂട്ടാൻ അവസരമൊരുക്കി. പാദൂർ ഇറക്കത്തിനും ചട്ടഞ്ചാലിനും ഇടയിലുള്ള ഭാഗത്ത് റോഡരികിലുണ്ടായിരുന്ന സ്വകാര്യ വ്യക്തിയുടെ പറമ്പി​െൻറ മതിലാണ് സ്ഥലമുടമ സ്വന്തം ചെലവിൽ പൊളിച്ചുനീക്കിയത്. സ്ഥലം വിട്ടുകിട്ടാത്തതിനാൽ വീതികുറച്ച് നവീകരണ പ്രവൃത്തി നടത്തിയത് സംബന്ധിച്ച് കഴിഞ്ഞ ദിവസം 'മാധ്യമം' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേത്തുടർന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതരും പൊതുപ്രവർത്തകരും ഇടപെട്ടതി​െൻറ അടിസ്ഥാനത്തിൽ മതിൽ പൊളിച്ച് റോഡ് നവീകരണത്തിന് സൗകര്യമൊരുക്കാൻ സ്ഥലമുടമ തയാറാവുകയായിരുന്നു. ചെമ്മനാട് പഞ്ചായത്തിൽ ഉൾപ്പെട്ട ചട്ടഞ്ചാൽ-ദേളി റോഡിൽ വീതികുറഞ്ഞതിനാൽ വാഹനങ്ങൾ കടന്നുപോകാൻ പ്രയാസപ്പെടുന്നുവെന്നും ഇൗ ഭാഗത്ത് ഒാവുചാൽ ഇല്ലാതെയാണ് നവീകരണം നടപ്പാക്കിയതെന്നും ചൂണ്ടിക്കാട്ടി നാട്ടുകാരിൽ ചിലർ പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം നൽകിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story