Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Dec 2017 10:53 AM IST Updated On
date_range 18 Dec 2017 10:53 AM ISTഅന്താരാഷ്ട്ര അറബിദിനം ഇന്ന്
text_fieldsbookmark_border
തലശ്ശേരി: യുനെസ്കൊ അന്താരാഷ്ട്ര അറബിക് ദിനമായി പ്രഖ്യാപിച്ച ഡിസംബർ 18ന് തലശ്ശേരി ബ്രണ്ണൻ കോളജിൽ ത്രിദിന ദേശീയ സെമിനാർ തുടങ്ങും. കോളജ് വിദ്യാഭ്യാസവകുപ്പിെൻറ സഹകരണത്തോടെ ബ്രണ്ണൻ കോളജ് അറബിക് വിഭാഗമാണ് സെമിനാർ സംഘടിപ്പിക്കുന്നത്. കോളജിൽ അറബിക് ബിരുദ കോഴ്സ് ആരംഭിച്ചതിെൻറ സുവര്‍ണജൂബിലിയോടനുബന്ധിച്ചുള്ള സെമിനാർ രാവിലെ 9.30ന് ഡല്‍ഹി ജവഹർലാൽ നെഹ്‌റു സര്‍വകലാശാല പ്രഫസർ ഡോ. മുഹമ്മദ് അജ്മൽ ഉദ്ഘാടനംചെയ്യും. ബ്രണ്ണൻ കോളജ് പ്രിൻസിപ്പൽ പ്രഫ. എൻ.എൽ. ബീന അധ്യക്ഷതവഹിക്കും. ഏഴിമല ഇന്ത്യൻ േനവൽ അക്കാദമിയിലെ ഡോ. മുഹമ്മദ് ഷമീം നിസാമി മുഖ്യപ്രഭാഷണം നടത്തും. കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ ഭാഷാവിദഗ്ധർ പങ്കെടുക്കുന്ന മൂന്നുദിവസത്തെ സെമിനാറിൽ 20ഒാളം പ്രബന്ധങ്ങൾ ചർച്ചചെയ്യുമെന്ന് സംഘാടകസമിതി ഭാരവാഹികൾ പറഞ്ഞു. സെമിനാർ സമാപന ദിവസമായ 20ന് പൂർവവിദ്യാർഥി സംഗമവും നടക്കും. 1945ൽ ചെയർമാൻ എം.പി.കെ. മമ്മുവിെൻറ അധ്യക്ഷതയിൽ ചേര്‍ന്ന തലശ്ശേരി മുനിസിപ്പൽ കൗൺസിൽ മദിരാശി സർക്കാറിനോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഏതാനും ഡിഗ്രി കോഴ്സുകൾക്കൊപ്പം ബ്രണ്ണൻ കോളജിൽ അറബിക് രണ്ടാം ഭാഷയായി ഉൾപ്പെടുത്തിയത്. 1967ലെ ഇ.എം.എസ് മന്ത്രിസഭയിൽ സി.എച്ച്. മുഹമ്മദ് കോയ വിദ്യാഭ്യാസമന്ത്രിയായപ്പോഴായിരുന്നു 1968ൽ ബിരുദതലത്തിൽ അറബിക് ഐച്ഛിക വിഷയമാക്കിയത്. ഇവിടെനിന്ന് അറബിക് ബിരുദപഠനം നടത്തിയവർ ഇതിനകം ഇന്ത്യയിലും വിദേശത്തും ഉന്നതപദവികളിലുണ്ട്. ഡിഗ്രിതലത്തിൽ അറബിക്കിൽ ഉന്നത മാർക്ക് കരസ്ഥമാക്കുന്ന വിദ്യാർഥികൾക്ക് എം.പി.കെ. മമ്മു എൻഡോവ്മെൻറ് പ്രൈസും നൽകിവരാറുെണ്ടന്ന് സംഘാടകസമിതി ഭാരവാഹികൾ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story