Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Dec 2017 10:56 AM IST Updated On
date_range 15 Dec 2017 10:56 AM ISTപി.എഫ് പെന്ഷൻ പരിഷ്കരിക്കണം
text_fieldsbookmark_border
കണ്ണൂര്‍: പി.എഫ് പെന്‍ഷനില്‍ കാലോചിതമായ പരിഷ്കാരം വരുത്തണമെന്ന് കേരള സോഷ്യലിസ്റ്റ് എംപ്ലോയീസ് പി.എഫ് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികൾ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പി.എഫ് പെന്ഷന് ദിനംപ്രതി 200 രൂപ കണക്കാക്കി 6000 രൂപ മിനിമമായി പ്രഖ്യാപിക്കുക, സര്‍ക്കാറുകള്‍ സംയുക്തമായി പെന്ഷന് വരിക്കാരുടെ ഇ.എസ്.ഐ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ കേന്ദ്ര-സംസ്ഥാന ബജറ്റ് സമ്മേളനത്തില്‍ പാസാക്കണമെന്നും ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങളുന്നയിച്ച് 2018 മാര്‍ച്ച് ഒന്നിന് ആർ.എം.എസ് പോസ്റ്റ് ഒാഫിസിന് മുന്നില്‍ പി.എഫ് പെന്ഷന്വരിക്കാരായ മുതിര്‍ന്ന പൗരന്മാരില് 101 പേര് 24 മണിക്കൂര്‍ നിരാഹാരസമരം അനുഷ്ഠിക്കും. സമരത്തിെൻറ ഭാഗമായി ഫെബ്രുവരി 25ന് മുമ്പ് 14 ജില്ലകളിലും ജില്ല കണ്‍വീനര്‍മാരെ നിശ്ചയിക്കുന്നതിന് ജില്ല ഭാരവാഹികള്‍ ജില്ലകളിൽ പ്രവര്‍ത്തക കണ്‍വെന്‍ഷനും നടത്തും. വാര്‍ത്തസമ്മേളനത്തില്‍ കൊറ്റ്യാല്‍ കൃഷ്ണൻ, പള്ളിപ്രം പ്രസന്നൻ, ജി. ഗോപിനാഥന് പിള്ള, കെ.കെ. കുഞ്ഞിക്കണ്ണൻ, കെ.പി. ശശിധരന് എന്നിവര്‍ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story